
കല്‍പ്പറ്റ: റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ കൂടുംബവീട്ടില്‍ നിന്ന് മദ്യം പിടിച്ച സംഭവം 10 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമെന്ന് എക്‌സൈസ്. അനുവദനീയമായതിന്റെ 14 ഇരട്ടി വിദേശ മദ്യമാണ് പിടിച്ചെടുത്തത്. വില്‍പ്പനക്ക് സൂക്ഷിച്ചതെന്ന നിഗമനത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇതിന്‍മേല്‍ കേസെടുക്കുക. അറസ്റ്റും നടപടികളും പിന്നാലെ വരും.
43 ലിറ്റര്‍ വിദേശമദ്യവും ഏഴ് ലിറ്റര്‍ വൈനുമാണ് ഈ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. മെസി തട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയ്‌ക്കിടെയാണ് അപ്രതീക്ഷിതമായി മുറിയില്‍ സൂക്ഷിച്ചിരുന്ന വിദേശമദ്യശേഖരം എസ്ഐടിയുടെ ശ്രദ്ധയില്‍പ്പെടുകയും എക്സൈസിനെ വിവരം അറിയിക്കുകയുമായിരുന്നു. കല്‍പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ നിയമാനുസൃതമായ പരിധി മൂന്ന് ലിറ്ററും വൈനിന്റെ പരിധി മൂന്നര ലിറ്ററുമാണ്.