India

ദല്‍ഹി സര്‍വകലാശാലയില്‍ എബിവിപി തരംഗം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ (ഡിയുഎസ്യു) തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എബിവിപി തരംഗത്തില്‍ നിലംപരിശായി എന്‍എസ്‌യുഐ. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളെ നേരിടാനാകാതെ വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ് കോണ്‍ഗ്രസിന്റെ വിദ്യാരത്ഥി പ്രസ്ഥാനമായ എന്‍എസ്‌യുഐ.

എബിവിപി പാനലില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് യഷ് ദബാസ്, വൈസ് പ്രസിഡന്റായി ഇഷു മൗര്യ, സെക്രട്ടറിയായി റിയ ഛബ്ര, ജോയിന്റ് സെക്രട്ടറിയായി ലക്ഷ്യരാജ് സിങ് എന്നിവരാണ് മത്സരിക്കുന്നത്. ബാലറ്റ് പേപ്പറില്‍ 7- 3- 3- 3 ആണ് എബിവിപി സ്ഥാനാര്‍ത്ഥികളുടെ വോട്ടിങ് ക്രമനമ്പര്‍. വിവിധ കോളേജുകളിലായി വിദ്യാര്‍ത്ഥികളുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയാണ് എബിപിവി പ്രവര്‍ത്തകര്‍ പ്രചാരണം ശക്തമാക്കിയത്.

അതേസമയം ദേശീയ രാഷ്‌ട്രീയം മുതല്‍ വിദ്യാര്‍ത്ഥി രാഷ്‌ട്രീയം വരെ കോണ്‍ഗ്രസും വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐയും പരാജയപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാതെ നുണപ്രചാരണങ്ങളിലും സോഷ്യല്‍ മീഡിയ ആരോപണങ്ങളിലും അഭയം കണ്ടെത്താനാണ് എന്‍എസ്‌യുഐ.

സംഘടനയ്‌ക്കുള്ളിലെ കടുത്ത ഭിന്നതകളും തര്‍ക്കങ്ങളും എന്‍എസ്‌യുഐയെ പരാജയത്തിലേക്ക് തള്ളിവിടുകയാണ്. പ്രവര്‍ത്തകരെയും നേതാക്കളെയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെ വ്യാജമായ രാഷ്‌ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രദ്ധ തിരിക്കാനാണ് എന്‍എസ്‌യുഐ ശ്രമിക്കുന്നതെന്ന് എബിവിപി ആരോപിച്ചു. സ്വന്തം സംഘടനയുടെ കൊടിയും ഭരണഘടനയും പരസ്യമായി കത്തിച്ച സംഭവം എന്‍എസ്‌യുഐയുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്നതാണെന്നും ക്യാമ്പസുകളില്‍ ക്രിയാത്മകമായ ഒരു നയവും മുന്നോട്ടുവെക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്നും എബിവിപി ചൂണ്ടിക്കാട്ടി.

സ്വന്തം സംഘടനയിലെ തര്‍ക്കങ്ങള്‍ പോലും പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കുകയെന്ന് എബിവിപി ദല്‍ഹി സംസ്ഥാന സെക്രട്ടറി സാര്‍ത്ഥക് ശര്‍മ്മ ചോദിച്ചു. വ്യാജ പ്രചാരണങ്ങള്‍ ജനം തിരിച്ചറിയുമെന്നും എബിവിപി പാനലിന് ദല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഭിക്കുന്ന പിന്തുണ വന്‍ വിജയത്തിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recent Posts