തിരുവനന്തപുരം ; നഗരസഭയുടെ മേയർ കെയർ പദ്ധതിയ്‌ക്കെതിരായ പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണങ്ങളുടെ മുനയൊടിച്ച് മേയർ വി വി രാജേഷ് . നാലായിരത്തോളം പേർക്കാണ് ഇത്തവണ മേയർ കെയർ പദ്ധതി പ്രകാരം കിറ്റുകൾ നൽകിയത്. കുട്ടികൾക്കായുള്ള സ്പോർട്സ് കിറ്റുകളുടെ വിതരണവും നടക്കുന്നുണ്ട്. ഭരണസമിതിയ്‌ക്ക് ജനപിന്തുണ ഏറുന്നുവെന്ന് മനസിലാക്കിയതോടെയാണ് വ്യാജ ആരോപണങ്ങളുമായി കെ എസ് ശബരീനാഥനും, ദീപക്കും രംഗത്തെത്തിയത്.
എന്നാൽ നിങ്ങൾക്ക് ചെയ്യാവുന്നത് നിങ്ങൾ ചെയ്തോളൂവെന്നും, പാവപ്പെട്ടവർക്കുള്ള കിറ്റ് വിതരണം ഇതിന്റെ നൂറിരട്ടിയായി തുടരുമെന്നാണ് വി വി രാജേഷ് പ്രഖ്യാപിച്ചത്. ‘ ദീപക്കും, ശബരിയും കൊണ്ടുപോയി കേസ് കൊടുത്തോളൂ, ഒരാളിന്റെയും കയ്യിൽ നിന്ന് പണം വാങ്ങിയിട്ടില്ല. ഒരു സംശയവും വേണ്ട , കിറ്റ് കിട്ടി പാവപ്പെട്ടവർക്ക് കൊടുത്തു. ഇനിയും കൊടുക്കും.നൂറിരട്ടിയായി തുടരും. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് നിങ്ങൾ ചെയ്തോളൂ, നിങ്ങൾക്ക് ആള് മാറി പോയി ‘ എന്നുമാണ് വി വി രാജേഷ് പറഞ്ഞത്.
















