Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

സുനിൽ തളിയൽbyസുനിൽ തളിയൽ
Sep 15, 2026, 08:15 pm IST
inKerala, News

തിരുവനന്തപുരം: കോഴിക്കോട് സി.പി.എമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതിനിടയില്‍, പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് രംഗത്ത്. സിപിഎം മുന്‍ ചാല എല്‍.സി സെക്രട്ടറിയും നിലവില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ഏരിയാ കമ്മിറ്റിയംഗവും സിപിഎം പോഷക സംഘടനയായ സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഏരായ സെക്രട്ടറിയുമായ സി. ഗോപിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യങ്ങളെയും നേതൃത്വത്തിന്റെ നിഷ്‌ക്രിയത്വത്തെയും ചോദ്യം ചെയ്ത് രംഗത്തെത്തിയത്.
തിരുവനന്തപുരം നഗരസഭയിലെ നെടുംകാട് വാര്‍ഡിലുണ്ടായ കനത്ത തിരിച്ചടിയും തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലെ ഗുരുതരമായ വീഴ്ചകളുമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. കോഴിക്കോട് വെച്ച് പാര്‍ട്ടി നേതൃത്വം വലിയ തോതില്‍ സംഘടനാപരമായ വിലയിരുത്തലുകള്‍ നടത്തുന്നതിനിടയില്‍ത്തന്നെ സ്വന്തം പാളയത്തില്‍ നിന്നുണ്ടായ ഈ വിമര്‍ശനം രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.
തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷമാണ് വിശാല സംസ്ഥാന കമ്മിറ്റിയും മറ്റും വരുന്നതെന്ന് സി. ഗോപി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു. തോല്‍വിക്ക് കാരണമായ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ താഴെത്തട്ടില്‍ പരിഹരിക്കുന്നതിന് പകരം ഇത്തരം മേല്‍ക്കമ്മിറ്റികള്‍ നടത്തുന്നതിലെ ഔചിത്യമില്ലായ്‌മയിലെ അതൃപ്തിയാണ് അദ്ദേഹം പരസ്യമാക്കിയത്. പരമ്പരാഗതമായി സിപിഎമ്മിന്റെ ഉറച്ച ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന നെടുങ്കാട് വാര്‍ഡില്‍ ബിജെപിക്ക് 1400 വോട്ടുകളുടെ ഭീമമായ ലീഡ് നേടാന്‍ കഴിഞ്ഞത് ഗൗരവകരമായ വീഴ്ചയാണെന്ന് പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. ശക്തമായ സ്വാധീനമുണ്ടായിരുന്ന നെടുംകാട് വാര്‍ഡിലെ ജനങ്ങളുമായി നിരന്തരം ബന്ധമുള്ള ഒറ്റ നേതാവ് പോലും പ്രതിസന്ധി ഘട്ടത്തില്‍ രംഗത്തുണ്ടായിരുന്നില്ല. ജനങ്ങളുമായുള്ള പാര്‍ട്ടിയുടെ ബന്ധം നഷ്ടപ്പെട്ടതാണ് ഈ അവസ്ഥയ്‌ക്ക് കാരണമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
ഇത്തരം ഗൗരവമേറിയ കാര്യങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യാനും കൃത്യമായ പരിഹാരങ്ങള്‍ കാണാനും പാര്‍ട്ടി നേതൃത്വത്തിന് കഴിയണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
കോഴിക്കോട് സംസ്ഥാന സമിതി യോഗങ്ങള്‍ നടന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ത്തന്നെ, തലസ്ഥാനത്ത് പാര്‍ട്ടി കോട്ടകളിലുണ്ടായ തകര്‍ച്ച ചൂണ്ടിക്കാട്ടി ഒരു മുതിര്‍ന്ന നേതാവ് തന്നെ രംഗത്തുവന്നത് സിപിഎം നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

Tags: cpmCriticism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Thiruvananthapuram

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.