India

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും മുഴുവന്‍ സമയ ചീഫ് ജസ്റ്റിസുമാരായി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും മുഴുവന്‍ സമയ ചീഫ് ജസ്റ്റിസുമാരായി. പതിവ് സ്ഥലംമാറ്റങ്ങള്‍, വിരമിക്കല്‍ എന്നിവയുടെ ഫലമായി പല ഹൈക്കോടതികളിലും ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. സുപ്രീം കോടതിയുടെ അംഗീകൃത ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് ഒഴികെ 33 ല്‍ നിന്ന് 37 ആയി വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്‌റെ ഭാഗമായി നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തിയതും ഒഴിവുകള്‍ വര്‍ദ്ധിപ്പിച്ചു.
ബോംബെ, പഞ്ചാബ് & ഹരിയാന , മധ്യപ്രദേശ് , ജമ്മു & കശ്മീര്‍, ലഡാക്ക്,
പട്ന, രാജസ്ഥാന്‍, കൊല്‍ക്കത്ത ഹൈക്കോടതികളിലെ ഒഴിവുകളാണ് നിലവില്‍ നികത്തിയത്.

 

Recent Posts