കോഴിക്കോട്: സിപിഎമ്മിന്റെ അണികൾക്ക് ഉണ്ടാകുന്ന സംശയങ്ങൾ നീക്കാൻ ‘ആപ്പ്’ ഉണ്ടാക്കുമെന്ന് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതിയുടെ ചർച്ചകൾ വിശദീകരിക്കുകയായിരുന്നു. മൊബൈൽ ആപ് നിർമ്മാണമാണ് ഉദ്ദേശിച്ചതെന്നുവേണം കരുതാൻ.
പാർട്ടിയുടെ കുറവുകളും വീഴ്ചകളും സംബന്ധിച്ച് വിശാല സമ്മേളനത്തിൽ അംഗങ്ങൾ അഭിപ്രായങ്ങൾ പറഞ്ഞു. പാർട്ടി സെക്രട്ടറിയേയും നേതാക്കളേയും കുറിച്ച് വിമർശനമുണ്ടായോ എന്നു ചോദിച്ചപ്പോൾ, ‘അതില്ലെങ്കിൽ ഞാൻ ഇവിടെ ഇരിക്കുമോ’ എന്നാണ് മറുപടി പറഞ്ഞത്.
ഇഡി കേസുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയായി. അനധികൃത സ്വത്തുസംബന്ധിച്ച് അന്വേഷണം ഉണ്ടാകും. ഇഡിയുടെ രാഷ്‌ട്രീയ പകപോക്കൽ സംബന്ധിച്ച് ദേശീയ തലത്തിൽ കൂടിയാലോചന നടത്തി പ്രതിരോധിക്കാൻ ഒരു മുന്നണി ഉണ്ടാക്കാനുള്ള സാധ്യതയും പരിശോധിക്കുമെന്ന് ഗോവിന്ദൻ വിശദീകരിച്ചു.
















