ന്യൂദല്‍ഹി: നോയിഡയിൽ നടന്ന തൊഴിലാളി സമരത്തിനിടെ ദേശീയ സുരക്ഷാനിയമം (നാഷണൽ സെക്യൂരിറ്റി ആക്ട് – NSA) പ്രകാരം തടവിലാക്കപ്പെട്ട ഡൽഹി സർവകലാശാലാ വിദ്യാർത്ഥിനി ആകൃതി ചൗധരിക്ക് നഷ്ടപരിഹാരമായി 5 ലക്ഷം രൂപ സ്വന്തം ശമ്പളത്തിൽ നിന്ന് ഈടാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് മേധ രൂപം.
ദല്‍ഹിയിലെ ഗൗതം ബുദ്ധ് നഗറിലെ ജില്ലാ മജിസ്‌ട്രേറ്റ് (DM) ആണ് മേധാ രൂപം. നേരത്തെ അലഹബാദ് ഹൈക്കോടതിയാണ് ഡൽഹി സർവകലാശാലാ വിദ്യാർത്ഥിനി ആകൃതി ചൗധരിയെ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ മജിസ്ട്രേറ്റ് മേധാ രൂപത്തിന്റെ ശമ്പളത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ പിടിച്ചെടുത്ത് ആകൃതി ചൗധരിക്ക് കൊടുക്കാന്‍ ഉത്തരവിട്ടത്.
2026 ഏപ്രിലിൽ നോയിഡയിൽ നടന്ന തൊഴിലാളി സമരത്തിനിടെ അറസ്റ്റിലായ ചൗധരിയെ NSA പ്രകാരം തടവിലാക്കിയത് നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു.
















