തൃശൂര്‍: മുതിര്‍ന്ന സിപിഎം നേതാവും സംസ്ഥാന സെക്രട്ടറിയറ്റ് മുന്‍ അംഗവുമായ ബേബി ജോണ്‍(75) അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്നു.പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിയാണ്.
ബ്ലാങ്ങാട് പിവിഎംഎല്‍പി സ്‌കൂളില്‍ അധ്യാപകനായിരുന്നു അദ്ദേഹം. 1969 മുതല്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുതുടങ്ങിയ ബേബി 1971-ല്‍ പാര്‍ട്ടി അംഗമായി.
2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മണലൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. സിഐടിയു ജില്ലാ സെക്രട്ടറി, ബീഡിത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
















