Kerala

ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ലെന്ന് കെഎസ്ഇബി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ലെന്ന് കെഎസ്ഇബി.റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭ്യമായിട്ടുണ്ട്.

പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മറ്റ് സംസ്ഥാനങ്ങള്‍ തുടങ്ങി എവിടെ നിന്നെല്ലാം വൈദ്യുതി ലഭിക്കുമെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വില കൊടുത്ത് വാങ്ങണമെങ്കില്‍ അതിനുള്ള ആലോചനയും നടക്കുകയാണ്. എത്ര കാലത്തേക്ക് പ്രതിസന്ധിയുണ്ടാകുമെന്ന് കൃത്യമായി ഒരു തീയതി പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ലഭ്യതക്കുറവ് രാജ്യത്തൊട്ടാകെയുണ്ട്. മഴ കുറയുമ്പോള്‍ ചൂട് കൂടുന്നു.അപ്പോള്‍ ഉപഭോഗവും കൂടുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1000 മെഗാവാട്ടിന്റെ അധിക ഉപയോഗം വരികയാണ്. അതനുസരിച്ച് ഉല്‍പ്പാദനം കൂടിയിട്ടില്ലെന്നും സണ്ണിജോസഫ് ചൂണ്ടിക്കാട്ടി.

 

Recent Posts