Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു പരിപാടിയില്‍ പങ്കെടുത്ത ഇറാനിയന്‍ പൗരന്‍ ഹാസന്‍ ബി. എഴുതിയ അനുഭവക്കുറിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2026, 09:54 am IST
inMain Article
കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ടൊറന്റോയില്‍ ആഗസ്ത് 30ന് നടന്ന ഹിന്ദു വിശ്വബന്ധു പരിപാടിയില്‍ അതിഥിയായാണ് ഞാന്‍ എത്തിയത്. പല തരത്തിലും ആ സമൂഹത്തിന് പുറത്തുനിന്നുള്ള ഒരാളെന്ന നിലയില്‍ അങ്ങേയറ്റം കൗതുകത്തോടെയാണ് ഞാന്‍ ആ പരിപാടിയില്‍ പങ്കെടുത്തത്. എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ സന്തോഷ് വഴിയാണ് ഈ പരിപാടിയെക്കുറിച്ച് ഞാന്‍ അറിയുന്നത്. അദ്ദേഹം തന്നെയാണ് എന്നെ അതിലേക്ക് ക്ഷണിക്കുന്നതും. ഒരുപക്ഷേ എനിക്ക് ലഭിക്കാന്‍ സാധ്യതയില്ലാതിരുന്ന ഒരു അനുഭവം നേടാന്‍ അവസരമൊരുക്കിയതിന് അദ്ദേഹത്തോട് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി രേഖപ്പെടുത്തുന്നു.

ഇറാനിയന്‍ എന്ന നിലയില്‍ വ്യത്യസ്തമായ ഒരു സംസ്‌കാരത്തില്‍ വളര്‍ന്ന എനിക്ക് അവിടെ എത്തുമ്പോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് കൃത്യമായി അറിയുമായിരുന്നില്ല. എന്നാല്‍ അവിടെ എത്തിയ നിമിഷം മുതല്‍, ആ അന്തരീക്ഷത്തിലെ എന്തോ ഒന്ന് എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. വിശേഷിച്ച് എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നുവെന്നതിന്റെ ആവേശം ആ ഹാളില്‍ നിറഞ്ഞുനിന്നിരുന്നു. എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് പരസ്പര സ്വീകാര്യതയുടെ ആ അന്തരീക്ഷമാണ്. തീര്‍ത്തും പുറത്തുനിന്നുള്ള, വ്യത്യസ്തമായ സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്നുള്ള വ്യക്തിയുമായിരുന്നിട്ടും, അവിടെ ഒരിക്കല്‍ പോലും അന്യനെന്ന തോന്നല്‍ എന്നിലുണ്ടായില്ല. വളരെ സ്നേഹത്തോടെയും ആതിഥ്യമര്യാദയോടെയുമാണ് അവരെല്ലാം എന്നെ സ്വീകരിച്ചത്. സ്വന്തം സംസ്‌കാരത്തില്‍ അഭിമാനം കൊള്ളുമ്പോഴും, തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നിന്നുള്ള ഒരാളെ തങ്ങളുടെ ഭാഗമായി ചേര്‍ത്തുനിര്‍ത്തുന്ന ആ സമൂഹത്തെ കാണുന്നതുതന്നെ കൗതുകകരമായിരുന്നു.

മുഖ്യ പ്രഭാഷകനായ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ അവരെല്ലാവരും എത്രമാത്രം ആവേശത്തിലായിരുന്നുവെന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞു. ആ അനുഭൂതിയുടെ ആഹ്ലാദകരവും മനോഹരവുമായ മറ്റൊരു തലമായിരുന്നു അവിടെ അരങ്ങേറിയ സാംസ്‌കാരിക പരിപാടികള്‍. സംഗീതം, പരമ്പരാഗത നൃത്തങ്ങള്‍, നിറങ്ങള്‍, എങ്ങും പ്രസരിച്ച ഊര്‍ജ്ജസ്വലത… എല്ലാം പരിപാടിക്ക് വലിയ ഉണര്‍വ് പകര്‍ന്നു. ചരിത്രവും പാരമ്പര്യവും തനിമയും ഇത്രയധികം അഭിമാനത്തോടും സന്തോഷത്തോടും കൂടി പ്രകടിപ്പിക്കുന്ന ഒരു സംസ്‌കാരത്തെ അടുത്തറിയാന്‍ കഴിഞ്ഞത് വളരെയധികം സൗഭാഗ്യകരമായിരുന്നു.

എന്നാല്‍, എന്നില്‍ ഏറ്റവും ആഴത്തില്‍ പതിഞ്ഞത് ഐക്യമെന്ന സന്ദേശമാണ്. വളരെ ലളിതവും എന്നാല്‍ നാം പലപ്പോഴും കേള്‍ക്കാറില്ലാത്തതുമായ ഒരു കാര്യം ഡോ. മോഹന്‍ ഭാഗവത് എന്നെ ഓര്‍മ്മിപ്പിച്ചു: വ്യത്യസ്ത പശ്ചാത്തലങ്ങള്‍, സംസ്‌കാരങ്ങള്‍, ഭാഷകള്‍, മതങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവയൊക്കെ ഉള്ളപ്പോഴും മനുഷ്യരെന്ന നിലയില്‍ നാം ഒന്നാണെന്നതായിരുന്നു ആ സന്ദേശം.

നമ്മെ വ്യത്യസ്തരാക്കുന്ന കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട്, പരസ്പരം ബന്ധിപ്പിക്കുന്നവയെ നാം മറന്നുപോകുന്നത്. വൈവിധ്യം ആളുകള്‍ക്കിടയില്‍ അകലം സൃഷ്ടിക്കണമെന്നില്ല എന്നതാണ് ആ സായാഹ്നത്തില്‍ ഞാന്‍ മനസ്സിലാക്കിയത്. പരസ്പര സ്വീകാര്യതയും ബഹുമാനവും ഉണ്ടെങ്കില്‍, വ്യത്യാസങ്ങള്‍ പോലും നമ്മെ ഒന്നിപ്പിക്കുന്ന ഘടകങ്ങളായി മാറിയേക്കാം.

കൗതുകത്തോടെയാണ് ഞാന്‍ ആ പരിപാടിയിലേക്ക് കടന്നുചെന്നത്; എന്നാല്‍ ആ സംസ്‌കാരത്തോടും സമൂഹത്തോടും, പ്രത്യേകിച്ച് ഐക്യത്തിന്റെയും സ്വീകാര്യതയുടെയും ആ മനോഭാവത്തോടും വലിയ ആദരവും മതിപ്പുമായാണ് മടങ്ങിയത്. എന്നെ ക്ഷണിച്ചതിന് ഞാന്‍ വളരെ നന്ദിയുള്ളവനാണ്.
ആ സായാഹ്നത്തില്‍ നിന്ന് ഞാന്‍ ഉള്‍ക്കൊണ്ട കാര്യങ്ങള്‍ ലളിതമായി ഇങ്ങനെ പറയാം: വ്യത്യസ്ത സംസ്‌കാരങ്ങള്‍, വ്യത്യസ്ത പാരമ്പര്യങ്ങള്‍, എന്നാല്‍ ഒരൊറ്റ മാനവ കുടുംബം.

 

Tags: CanadaDr Mohan BhagavatRSS@100ആര്‍എസ്എസ് ശതാബ്ദിHindu Vishwabandhu Programme
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു
Varadyam

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

Europe

ലണ്ടനില്‍ ഏകതയുടെ ആഘോഷം സെപ്തംബർ ആറിന് നടക്കും : സര്‍സംഘചാലക് പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.