Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

ഷാജന്‍ സി. മാത്യുbyഷാജന്‍ സി. മാത്യു
Sep 13, 2026, 09:49 am IST
inMain Article

ഒരു കാലത്ത് പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിച്ചിരുന്ന ഭാരതം ഇന്നു യുദ്ധ സാമഗ്രികളുടെ നിര്‍മാണവും കയറ്റുമതിയും നടപ്പാക്കുന്ന രാജ്യമായി മാറുകയാണ്. ‘മേക്ക് ഇന്‍ ഇന്ത്യ’, ‘ആത്മനിര്‍ഭര്‍ ഭാരത്’ തുടങ്ങിയ കേന്ദ്ര നയങ്ങളുടെ ഫലമായി ആഭ്യന്തര പ്രതിരോധ ഉല്‍പ്പാദന ശേഷി വര്‍ധിച്ചതാണ് മാറ്റത്തിന് പ്രധാന കാരണം. അടുത്തകാലത്തെ കണക്കുകള്‍ പ്രതിരോധ കയറ്റുമതിയിലെ ശ്രദ്ധേയമായ വളര്‍ച്ച വ്യക്തമാക്കുന്നു.

2025-26 സാമ്പത്തിക വര്‍ഷം നമ്മുടെ പ്രതിരോധ കയറ്റുമതി 38,424 കോടി എന്ന റെക്കോര്‍ഡിലെത്തി. 2024-25ലെ 23,622 കോടിയെ അപേക്ഷിച്ച് 62.66 ശതമാനമാണ് വര്‍ധന. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് ഏകദേശം മൂന്നിരട്ടിയായി ഉയര്‍ന്നതും ശ്രദ്ധേയമാണ്. 2013-14ല്‍ വെറും 686 കോടി മാത്രമായിരുന്ന പ്രതിരോധ കയറ്റുമതി 2025-26ല്‍ 38,424 കോടിയിലെത്തിയതോടെ പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങിലധികം വളര്‍ച്ച രേഖപ്പെടുത്തി. നിലവില്‍ ഭാരതം പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ 83 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.

സ്വകാര്യമേഖലയും

പ്രതിരോധ കയറ്റുമതി വളര്‍ച്ചയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കൊപ്പം സ്വകാര്യ കമ്പനികളും നിര്‍ണായക പങ്ക് വഹിക്കുന്നു. 2025-26ല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ (DPSUs) 21,071 കോടിയുടെ കയറ്റുമതി നടത്തിയപ്പോള്‍ സ്വകാര്യ മേഖലയുടെ വിഹിതം 17,353 കോടിയാണ്. മൊത്തം കയറ്റുമതിയില്‍ 45.16 ശതമാനമാണ് ഇവരുടെ പങ്ക്. ഡിപിഎസ്‌യുകളുടെ കയറ്റുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 151 ശതമാനം വര്‍ധന രേഖപ്പെടുത്തി. സ്വകാര്യ മേഖല 14 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇത് പ്രതിരോധ വ്യവസായത്തില്‍ സ്വകാര്യ കമ്പനികള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനത്തിന്റെ സൂചനയാണ്.

എന്തെല്ലാം ഉപകരണങ്ങള്‍

നമ്മുടെ പ്രതിരോധ കയറ്റുമതി ചെറിയ ഘടകങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, പട്രോള്‍ ബോട്ടുകള്‍, ഹെലികോപ്റ്ററുകള്‍, റഡാറുകള്‍ തുടങ്ങിയ വിവിധ ഉപകരണങ്ങള്‍ ഭാരതം വിദേശ വിപണിയിലെത്തിക്കുന്നുണ്ട്. ടോര്‍പിഡോകള്‍ പോലുള്ള സങ്കീര്‍ണമായ യുദ്ധസംവിധാനങ്ങളും കയറ്റുമതി പട്ടികയിലുണ്ട്. ഇതിനു പുറമെ വിവിധ സൈനിക സംവിധാനങ്ങളുടെ ഭാഗങ്ങള്‍, സബ്‌സിസ്റ്റങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, പ്രതിരോധ സാങ്കേതികവിദ്യകള്‍ എന്നിവയും കയറ്റുമതിയുടെ ഭാഗമാണ്. അതിനാല്‍ ഭാരതം ഉല്‍പ്പന്ന വിതരണക്കാരായി മാത്രമല്ല, ആഗോള പ്രതിരോധ വിതരണ ശൃംഖലയിലെ ശക്തിയായും വളരുന്നു.

ആഭ്യന്തര വളര്‍ച്ച

പ്രതിരോധ കയറ്റുമതി വര്‍ധനയ്‌ക്ക് പിന്നില്‍ ആഭ്യന്തര ഉല്‍പ്പാദന ശേഷിയിലുണ്ടായ വലിയ വളര്‍ച്ചയുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിരോധ ഉല്‍പ്പാദനം 1.78 ലക്ഷം കോടിയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ 1.54 ലക്ഷം കോടിയെ അപേക്ഷിച്ച് 15.6 ശതമാനം വളര്‍ച്ചയാണിത്. 2025-26ല്‍ പ്രതിരോധ ഉല്‍പ്പാദനത്തിന്റെ ഏകദേശം 76 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നാണ് ലഭിച്ചത്. സ്വകാര്യ മേഖലയ്‌ക്ക് 24 ശതമാനം പങ്കുണ്ടായിരുന്നു. സ്വകാര്യ മേഖലയിലെ പങ്കാളിത്തം ക്രമേണ ഉയരുന്നത് ഭാരതത്തിന്റെ പ്രതിരോധ വ്യവസായത്തിന് കൂടുതല്‍ മത്സരക്ഷമതയും വൈവിധ്യവും നല്‍കുന്നു. ഫ്രാന്‍സുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന 114 റഫാല്‍ വിമാനങ്ങളില്‍ 94എണ്ണവും ഭാരതത്തില്‍ നിര്‍മിക്കാന്‍ ധാരണയായി. ഇതു വലിയ ചുവടുവയ്‌പാണ്. യുദ്ധവിമാനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സില്‍ 97 ശതമാനവും ഭാരതത്തില്‍ നിര്‍മിക്കുന്നു. ഇതില്‍ വിദേശത്തുനിന്നു വാങ്ങിയവയുടെ ഉപകരണഭാഗങ്ങളും പെടും.

നയപരമായ പിന്തുണ

പ്രതിരോധ ഉല്‍പ്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാനായി ഭാരതം ഒട്ടേറെ നയപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഉപകരണങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനത്തിന് പ്രാധാന്യം നല്‍കി. ഇന്നൊവേഷന്‍ ഫോര്‍ ഡിഫന്‍സ് എക്‌സലന്‍സ് (IDEX), ഡിഫന്‍സ് അക്വിസിഷന്‍ പ്രൊസീജര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ആഭ്യന്തര നിര്‍മാതാക്കളെയും സ്റ്റാര്‍ട്ടപ്പുകളെയും ഗവേഷണ സ്ഥാപനങ്ങളെയും പ്രതിരോധ മേഖലയിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചു. കയറ്റുമതി നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും ശ്രദ്ധിച്ചു. പ്രതിരോധ കയറ്റുമതിക്കുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളും അനുമതി നടപടികളും സുഗമമാക്കിയതും കയറ്റുമതി കൂടുതല്‍ എളുപ്പമാക്കാന്‍ സഹായിക്കുന്നു. 2025-26ല്‍ കയറ്റുമതിക്കാരുടെ എണ്ണം 128 ല്‍ നിന്ന് 145 ആയി ഉയര്‍ന്നത് ഈ മേഖലയുടെ വ്യാപ്തി വര്‍ധിക്കുന്നതിന്റെ തെളിവാണ്.

രാജ്യത്തിന്റെ നേട്ടങ്ങള്‍

പ്രതിരോധ ഉപകരണ കയറ്റുമതി സാമ്പത്തിക നേട്ടം മാത്രമല്ല നല്‍കുന്നത്. ആഭ്യന്തര നിര്‍മാണ വ്യവസായം വികസിക്കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക, സാങ്കേതികവിദ്യയില്‍ നിക്ഷേപം വര്‍ധിക്കുക, ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം ലഭിക്കുക തുടങ്ങി നിരവധി ഗുണങ്ങള്‍ ഉണ്ടാകുന്നു. അതോടൊപ്പം, നമ്മുടെ ഉപകരണങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ലഭിക്കുന്ന അംഗീകാരം രാജ്യത്തിന്റെ സാങ്കേതിക വിശ്വാസ്യത വര്‍ധിപ്പിക്കുന്നു. പ്രതിരോധ മേഖലയിലെ രാജ്യാന്തര സഹകരണത്തിനും സംയുക്ത ഉല്‍പ്പാദനത്തിനും പുതിയ അവസരങ്ങള്‍ ഇതുവഴി തുറക്കപ്പെടുന്നു.

മുന്നിലുള്ള ലക്ഷ്യങ്ങള്‍

പ്രതിരോധ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും കൂടുതല്‍ ഉയരങ്ങളിലെത്തുക എന്നതാണ് ലക്ഷ്യം. 2029ഓടെ പ്രതിരോധ ഉല്‍പ്പാദനം 3 ലക്ഷം കോടിയിലേക്കും പ്രതിരോധ കയറ്റുമതി 50,000 കോടിയിലേക്കും ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആഗോള പ്രതിരോധ വിപണിയില്‍ കൂടുതല്‍ ശക്തമായ സ്ഥാനം നേടുന്നതിന് ഗുണനിലവാരം, സാങ്കേതികവിദ്യ, വിലമത്സരക്ഷമത, സമയബന്ധിത വിതരണം, വില്‍പ്പനാനന്തര സേവനം എന്നിവയില്‍ നാം ഇനിയും മുന്നേറേണ്ടതുണ്ട്. അതോടൊപ്പം അത്യാധുനിക ഇലക്ട്രോണിക്‌സ്, ഡ്രോണ്‍ സാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ, കൃത്രിമ ബുദ്ധി, ബഹിരാകാശാധിഷ്ഠിത പ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളിലും കൂടുതല്‍ നിക്ഷേപം ആവശ്യമാണ്.

അടുത്ത ഘട്ടത്തില്‍, ഉയര്‍ന്ന സാങ്കേതികവിദ്യയുള്ള പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ വികസനവും ആഗോള ഗുണനിലവാരവും ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍, ലോകത്തിലെ പ്രധാന പ്രതിരോധ കയറ്റുമതി രാജ്യങ്ങളിലൊന്നായി മാറാന്‍ ഭാരതത്തിനു കഴിയും. അതുവഴി സാമ്പത്തിക വളര്‍ച്ചയ്‌ക്കൊപ്പം തന്ത്രപ്രധാനമായ ആഗോള സ്വാധീനവും കൂടുതല്‍ ശക്തിപ്പെടും.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

 

Tags: make in indiaatmanirbhar bharatExport of defence equipmentGlobal defense market
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍
India

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Article

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും
India

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

പുതിയ വാര്‍ത്തകള്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.