പാനൂര്‍: പാലത്തായി കേസ് സംബന്ധിച്ച് കേരളത്തിലെ ഏത് സ്ഥലത്തും ഏത് സമയത്തും സിപിഎം നേതാക്കളുമായി സംവാദത്തിന് തയാറാണെന്ന് ബിജെപി സംസ്ഥാന ഇന്റലക്ച്വല്‍ സെല്‍ കോ-കണ്‍വീനര്‍ യുവരാജ് ഗോകുല്‍ പറഞ്ഞു. ബിജെപി പാനൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാലത്തായി കേസിലെ സിപിഎം – മതതീവ്രവാദ കൂട്ടുകെട്ട് തുറന്നുകാട്ടണമെന്നാവശ്യപ്പെട്ട് നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലത്തായി കേസിന്റെ മെറിറ്റ് സംബന്ധിച്ച് ഒരു വരി പോലും സിപിഎം നേതാക്കള്‍ പറയുന്നില്ലെന്നും പകരം കഥകള്‍ പറയുകയാണെന്നും യുവരാജ് ഗോകുല്‍ ആരോപിച്ചു. സിപിഎം കഥപറച്ചില്‍ അവസാനിപ്പിക്കണം. കേസില്‍ ഒരു തരിമ്പ് തെളിവുപോലുമില്ലെന്ന നിലപാടാണ് ബിജെപിമുന്നോട്ടുവയ്‌ക്കുന്നത്. സിപിഎം മത തീവ്രവാദികളു
മായി ഗൂഢാ ലോചന നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ബിജെപി പാനൂര്‍ മണ്ഡലം പ്രസിഡന്റ് കെ.സി. വിഷ്ണു അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം വി.പി. സുരേന്ദ്രന്‍ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് എം. രത്‌നാകരന്‍ സ്വാഗതവും സെക്രട്ടറി പി.പി. രജില്‍കുമാര്‍ നന്ദിയും പറഞ്ഞു.
















