Kerala

അപ്രതീക്ഷിതം, ഈ വേര്‍പാട്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പി. രാഘവന്‍
ബിജെപി ദേശീയസമിതി അംഗം

ഴിഞ്ഞ ദിവസവും ജന്മഭൂമിയില്‍ വച്ച് കുഞ്ഞിക്കണ്ണനെ കണ്ടിരുന്നു, സംസാരിച്ചു. പ്രിയ സുഹൃത്തിന്റെ വേര്‍പാട് അപ്രതീക്ഷിതമായിരുന്നു, ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. 1965-1970 കാലയളവിലാണ് കോട്ടൂരില്‍ നിന്നും സി.കെ. പദ്മനാഭനും, കുളിഞ്ഞയില്‍ നിന്ന് കുഞ്ഞിക്കണ്ണനും, കുന്നോത്ത് നിന്ന് ദാമോദരനും പിന്നെ തൊക്കിലങ്ങാടിയില്‍ നിന്ന് ഞാനും ഭാരതീയ ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകരാകുന്നത്.

കുഞ്ഞിക്കണ്ണന്‍ 1982ല്‍ പേരാവൂരും 1987ല്‍ കണ്ണൂരിലും നിയമസഭാ മണ്ഡലങ്ങളില്‍ മത്സരിച്ചു. പേരാവൂരില്‍ മത്സരിക്കുന്ന സമയത്ത് പണമില്ല, പ്രവര്‍ത്തകരില്ല, ദുഷ്‌കരമായ ഒരുഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പൊതുജനങ്ങളുടെ സംഭാവനയില്‍ വിശ്വാസം അര്‍പ്പിച്ചാണ് മുന്നോട്ടു പോയത്. അഞ്ചു രൂപ മുതല്‍ 100 രൂപ വരെയായിരുന്നു പൊതുവെ സംഭാവനയായി കിട്ടിയിരുന്നത്. എന്നാല്‍ കൂത്തുപറമ്പില്‍ നിന്ന് ഒരാള്‍ 250 രൂപ നല്‍കി സഹായിച്ചിട്ടുമുണ്ട്. 1987 ല്‍ കണ്ണൂരില്‍ മത്സരിച്ചപ്പോള്‍ ആകട്ടെ സ്ഥിതി കുറച്ചുകൂടെ മെച്ചപ്പെട്ടിരുന്നു. രണ്ടിടത്തും ജനങ്ങളുടെ ആത്മാര്‍ത്ഥത്തോടുകൂടിയ പ്രവര്‍ത്തനത്തിന്റെ ഫലമായി കുറെയേറെ വോട്ടു നേടാന്‍ സാധിച്ചു.

കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയത്തോടൊപ്പം പത്രപ്രവര്‍ത്തനത്തിനും കണ്ണ് നട്ടു. ആദ്യം കണ്ണൂരിലും പിന്നീട് എറണാകുളത്തും തുടര്‍ന്ന് തിരുവനന്തപുരത്തും ജന്മഭൂമിയുടെ പ്രതിനിധിയായി പ്രവര്‍ത്തിച്ചു. നിയമസഭാ അവലോകനം ചെയ്യുന്നതില്‍ പ്രത്യേക അവഗാഹം തെളിയിച്ചയാളാണ.് പിന്നീട് ജന്മഭൂമിയുടെ റസിഡന്റ് എഡിറ്റര്‍ എന്നനിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്‌ക്കാനും കഴിഞ്ഞു. അതോടൊപ്പം രാഷ്‌ട്രീയപ്രവര്‍ത്തനവും നടത്തി. രണ്ടിടത്തും ഒരുപോലെ വിജയം വരിച്ച അപൂര്‍വം ചിലരില്‍ ഒരാളാണ് അദ്ദേഹം.

Recent Posts