തിരുവനന്തപുരം:രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി സിപിഎം നേതാവ്. കിഴുവല്ലം മുന്‍ പഞ്ചായത്ത് പ്രസിഡന്റും ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അംഗവുമായ വേണുഗോപാല്‍ നായരാണ് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയത്.
രമ്യാ ഹരിദാസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി കഴിഞ്ഞ ദിവസം നടത്തിയ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് വച്ച ഫ്‌ലെക്‌സ് ബോര്‍ഡ് യൂത്ത് കോണ്‍ഗ്രസ് നേതാവ് തകര്‍ത്തതില്‍ സിപിഎം ഇന്നലെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ പരിപാടിയില്‍ പ്രസംഗിക്കവെയാണ് വേണുഗോപാല്‍ നായര്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയത്.
വിവാദമായതോടെ വേണുഗോപാല്‍ നായര്‍ ഖേദം പ്രകടിപ്പിച്ചു. പറയാന്‍ പാടില്ലാത്ത വാക്കുകളാണ് ഉപയോഗിച്ചതെന്നും എംഎല്‍എയോട് ഖേദം പ്രകടപ്പിക്കുന്നതായും വേണുഗോപാല്‍ നായര്‍ പറഞ്ഞു.
















