Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

റേഷന്‍ അരിയില്‍ രണ്ടാം ദിനവും പുഴുക്കളെ കണ്ടെത്തി; ഗോഡൗണില്‍ പരിശോധന, 835 ചാക്ക് അരി തിരിച്ചയയ്‌ക്കും

സ്വന്തം ലേഖിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2026, 02:16 pm IST
inErnakulam
റേഷന്‍ അരിയില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്റെ നേതൃത്വത്തില്‍ തൃക്കളത്തൂര്‍ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തുന്നു

റേഷന്‍ അരിയില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്റെ നേതൃത്വത്തില്‍ തൃക്കളത്തൂര്‍ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തുന്നു

മൂവാറ്റുപുഴ: റേഷന്‍ കടയിലേക്ക് വിതരണത്തിനെത്തിച്ച അരിയില്‍ രണ്ടാം ദിനവും പുഴുക്കളെ കണ്ടെത്തിയതില്‍ ശക്തമായ പ്രതിഷേധം. കല്ലൂര്‍ക്കാടിന് പുറമെ വാഴക്കുളത്തും വിതരണം ചെയ്ത അരിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. വാഴക്കുളം കല്ലൂര്‍ക്കാട് കവലയിലുള്ള റേഷന്‍ കട നമ്പര്‍ 280ല്‍ ചൊവ്വാഴ്ച വൈകിട്ടും, ബുധനാഴ്ചയും എത്തിച്ച കുത്തരിയിലാണ് പുഴുവിന്റെ സാന്നിധ്യം കണ്ടത്.

അരി ഇറക്കുന്നതിനിടെ ചുമട്ടുതൊഴിലാളികളാണ് പുഴുവിന്റെ സാന്നിധ്യം കടയുടമയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഏതാനും ചാക്കുകള്‍ വാഹനത്തില്‍ നിന്നിറക്കിയിരുന്നു. അരി താഴെ വീഴുന്നത് നീക്കം ചെയ്യാനായി വിരിച്ചിട്ട പ്ലാസ്റ്റിക് ഷീറ്റില്‍ പുഴു അരിക്കുന്നത് കണ്ടാണ് ചാക്കുകള്‍ പരിശോധിച്ചത്. പിന്നാലെ തുറന്നു പരിശോധിച്ച ചാക്കുകളിലും പുഴുക്കളെ കണ്ടെത്തുകയായിരുന്നു.

കല്ലൂര്‍ക്കാട് 251-ാം നമ്പര്‍ റേഷന്‍ കടയില്‍ ചൊവ്വാഴ്ച വിതരണം ചെയ്ത അരിയില്‍ പുഴുക്കള്‍ കണ്ടെത്തിയിരുന്നു. പിന്നാലെ അരി മുഴുവന്‍ തിരിച്ചെടുത്ത് തൃക്കളത്തൂര്‍ എന്‍എഫ്എസ്എ ഗോഡൗണില്‍ തിരികെ എത്തിച്ചു. തുടര്‍ന്ന് ബുധനാഴ്ച എത്തിച്ച പുതിയ ലോഡ് അരിയിലും പുഴുക്കളെ കണ്ടെത്തുകയായിരുന്നു. വാഴക്കുളത്തും വേങ്ങച്ചുവട്ടിലെ പൊതു വിതരണ കേന്ദ്രത്തിലും വിതരണം ചെയ്യാനായിരുന്നു എന്‍എസ്എഫ്എ ഗോഡൗണില്‍ നിന്ന് അരി എത്തിച്ചത്. നാട്ടുകാര്‍ സംഘടിച്ചതിനെ തുടര്‍ന്ന് ഇറക്കിയ അരി തിരികെ വാഹനത്തിലേക്ക് കയറ്റി.

താലൂക്ക് സപ്ലൈ ഓഫീസറും പോലീസും സ്ഥലത്തെത്തി അരി പരിശോധിച്ചു. നിലവാരമുള്ള അരി എത്തിക്കുമെന്ന ഉറപ്പില്‍ കടയില്‍ ഇറക്കാന്‍ കൊണ്ടുവന്ന അരി മടക്കി അയച്ചു. സാധാരണക്കാര്‍ക്ക് ഉപയോഗിക്കുന്നതിനായി നല്‍കുന്ന റേഷന്‍ അരിയില്‍ പുഴുവിനെ കണ്ടെത്തിയത് അതീവ ഗൗരവമുള്ള വിഷയമായാണ് നാട്ടുകാര്‍ പറയുന്നത്. ഭക്ഷ്യ വകുപ്പിന്റെ അനാസ്ഥയും അശ്രദ്ധയും ജാഗ്രതക്കുറവുമാണ് ഇതിന് കാരണമെന്നാണ് പരാതി.

ജൂലൈ മാസത്തില്‍ പെരുമ്പാവൂരിലുള്ള അരി വിതരണ കമ്പനികള്‍ നല്‍കിയ അരിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. മഴ കാരണമോ വേണ്ടത്ര ഉണക്ക് ലഭിക്കാത്തതുകൊണ്ടോ ഉണ്ടായ ഈര്‍പ്പ കൂടുതല്‍ കൊണ്ടായിരിക്കും അരി കേടാവാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അരിയില്‍ പുഴുക്കളെ കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്‍ തൃക്കളത്തൂരിലെ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ വി.ആര്‍. ഷാജി, താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.പി. എബി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

പുഴുക്കളുടെ സാന്നിധ്യം കണ്ടെത്തിയ 835 ചാക്ക് അരി വിതരണ കമ്പനികളോട് തിരിച്ചെടുക്കുവാന്‍ നിര്‍ദേശിച്ചു. 1400 ചാക്ക് അരി സിവില്‍ സപ്ലൈയിസ് ക്വാളിറ്റി കണ്ട്രോള്‍ വിഭാഗത്തിന്റെ വിദഗ്ധ പരിശോധനയ്‌ക്ക് ശേഷം മാത്രം വിതരണം ചെയ്താല്‍ മതിയെന്നും കേടായ അരി വിതരണം ചെയ്യരുതെന്നും ഭക്ഷ്യ കമ്മിഷന്‍ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഭക്ഷ്യകമ്മിഷന്‍ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന് നല്‍കിയതായും അഡ്വ. കെ.എന്‍. സുഗതന്‍ അറിയിച്ചു.

Tags: SupplycoWormRation Rice
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിഷ് ചെയ്ത് ബ്രാന്‍ഡഡാക്കി വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന ആറായിരം കിലോ റേഷനരി പിടികൂടി

Kerala

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.