ന്യൂദല്‍ഹി: ജന്മഭൂമി സംഘടിപ്പിക്കുന്ന ‘വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോണ്ട്’ ത്രിദിന ദേശീയ കോണ്‍ക്ലേവില്‍ കാസര്‍കോട് സ്വദേശി ശിവശങ്കര ദിവാനയുടെ നേതൃത്വത്തിലെ 15 അംഗ സംഘം യക്ഷഗാനം അവതരിപ്പിക്കും. രാമകഥയെ ആസ്പദമാക്കിയ ‘രാവണ വധം’ യക്ഷഗാനമാണ് അവതരിപ്പിക്കുക.
സപ്തംബര്‍ 18ന് വൈകിട്ട് 5ന് കൊച്ചിയിലെ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററിലാണ് യക്ഷഗാന അവതരണം.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ജന്മഭൂമി രാമകഥ കോണ്‍ക്ലേവിന്റെ ഔദ്യോഗിക സാംസ്‌കാരിക പങ്കാളിയാണ്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയ സഹകരണത്തോടെ കോണ്‍ക്ലേവിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറും.
സപ്തംബര്‍ 18 മുതല്‍ 20 വരെ കൊച്ചി ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററിലാണ് ത്രിദിന ദേശീയ കോണ്‍ക്ലേവ്. 18ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. 19, 20 തീയതികളില്‍ കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ റാം മേഘ്വാളിന്റെയും സര്‍ബാനന്ദ സോനോവാളിന്റെയും സാന്നിധ്യവുമുണ്ടാകും.













