Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രസിദ്ധ മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു; ജന്മഭൂമിയില്‍ പൊതുദര്‍ശനം തുടരുന്നു….

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2026, 04:38 am IST
inKerala

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്‍ (72) അന്തരിച്ചു. അര നൂറ്റാണ്ടിലേറെയായി മാധ്യമ രംഗത്തുള്ള അദ്ദേഹം രാഷ്‌ട്രീയ ലേഖകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. പത്രപ്രവര്‍ത്തനത്തിനൊപ്പം രാഷ്‌ട്രീയ പ്രവര്‍ത്തനവും ചേര്‍ത്തുവച്ച അദ്ദേഹം ബിജെപി സംസ്ഥാന സമിതി അംഗമാണ്.

ഇന്നലെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് ജന്മഭൂമി ഓഫീസിലും പ്രസ് ക്ലബിലും തുടര്‍ന്ന് തിരുമല അരയല്ലൂര്‍ വടകര നഗറില്‍ എവിആര്‍എ ബി4 വീട്ടിലും പൊതുദര്‍ശനത്തിനു ശേഷം ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു. രാഷ്‌ട്രീയ, സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു.

1954ല്‍ കണ്ണൂര്‍ ഇരിക്കൂര്‍ കുട്ടാവ് ഗ്രാമത്തിലാണ് കെ. കുഞ്ഞിക്കണ്ണന്റെ ജനനം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഭാരതീയ ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി കാസര്‍കോട്, കണ്ണൂര്‍ താലൂക്കുകളില്‍ പ്രവര്‍ത്തിച്ചു. 1968ല്‍ തളിപ്പറമ്പില്‍ ഗുരുജി ഗോള്‍വാള്‍ക്കര്‍ പങ്കെടുത്ത ശിബിരത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. അടിയന്തരാവസ്ഥയ്‌ക്കുശേഷം യുവജനത കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ഭാരതീയ ജനതാ യുവമോര്‍ച്ച രൂപീകരിച്ചപ്പോള്‍ ആദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് യുവമോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായും ചുമതല വഹിച്ചു. പേരാവൂര്‍, കണ്ണൂര്‍ നിയോജകമണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.

പത്രപ്രവര്‍ത്തക സംഘടനാ രംഗത്തും സജീവമായിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റായും തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് ചെയര്‍മാന്‍, കണ്ണൂര്‍ പ്രസ് ക്ലബ് സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. മാധ്യമ രംഗത്തെ വിവിധ ഔദ്യോഗിക സമിതികളിലും അംഗമായിരുന്നു. ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, ടെലികോം അഡൈ്വസറി ബോര്‍ഡ് അംഗം, പത്രപ്രവര്‍ത്തക അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചു.

രചനാ രംഗത്തും കെ. കുഞ്ഞിക്കണ്ണന്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. കെ.ജി. മാരാര്‍ രാഷ്‌ട്രീയത്തിലെ സ്‌നേഹ സാഗരം, മുന്നണികള്‍ ഭരിച്ചുമുടിച്ച കേരളം, മറുപുറം, മറ നീക്കുന്ന ഭീകരത, അടിമച്ചങ്ങല, നന്ദിഗ്രാം, അടല്‍ജി ഒരു വിസ്മയം തുടങ്ങിയ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. രാഷ്‌ട്രീയവും മാധ്യമ പ്രവര്‍ത്തനവും സംഘടനാ ജീവിതവും അടുത്തറിഞ്ഞ അനുഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള അദ്ദേഹത്തിന്റെ രചനകള്‍ കേരളത്തിന്റെ സമകാലിക രാഷ്‌ട്രീയ, സാമൂഹിക ചരിത്രത്തിന്റെ ഒരുകാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. കുഞ്ഞിക്കണ്ണന്‍ ജന്മഭൂമിയിലെഴുതിയ രാഷ്‌ട്രീയ വിശകലനങ്ങളും നിയമസഭാ അവലോകനങ്ങളും ഏറെ വായനക്കാരെ സൃഷ്ടിച്ചവയാണ്. ജന്മഭൂമിയില്‍ മറുപുറം എന്ന കോളം കൈകാര്യം ചെയ്തിരുന്നു. രാഷ്‌ട്രീയത്തെ ആക്ഷേപ ഹാസ്യശൈലിയില്‍ വിശകലനം ചെയ്യുന്നതിലും വിദഗ്ധനായിരുന്നു.

ദീര്‍ഘ കാലത്തെ മാധ്യമ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി കേരള നിയമസഭ മുതിര്‍ന്ന പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ആദരിച്ചിട്ടുണ്ട്. ബി.കെ. ശേഖര്‍ പുരസ്‌കാരം, കാഞ്ഞങ്ങാട് തപസ്യ പുരസ്‌കാരം, ഗുരുജി സേവാ സമിതി പുരസ്‌കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
കണ്ണൂരിന്റെ ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് പൊതുപ്രവര്‍ത്തനത്തിലേക്കും രാഷ്‌ട്രീയത്തിലേക്കും തുടര്‍ന്ന് മാധ്യമ രംഗത്തേക്കും വളര്‍ന്ന കെ. കുഞ്ഞിക്കണ്ണന്റെ ജീവിതം കേരളത്തിലെ സാമൂഹിക, രാഷ്‌ട്രീയ മാറ്റങ്ങളുടെ ഒരു കാലഘട്ടത്തിന്റെ സാക്ഷ്യം കൂടിയാണ്. സംഘടനാ പ്രവര്‍ത്തനത്തിന്റെ അനുഭവവും രാഷ്‌ട്രീയ രംഗത്തെ സജീവ ഇടപെടലുകളും പത്രപ്രവര്‍ത്തനത്തിലെ ദീര്‍ഘ കാല പരിചയവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് വ്യത്യസ്ത മാനം നല്‍കുന്നു. കണ്ണൂര്‍ സ്വദേശിയായ അദ്ദേഹം 40 വര്‍ഷമായി തിരുവനന്തപുരത്താണ്. പരേതയായ പ്രേമജയാണ് ഭാര്യ. മക്കള്‍: പ്രകുല (ഏഷ്യാനെറ്റ് ന്യൂസ്), മഞ്ജില. മരുമകന്‍: രതീഷ് അനിരുദ്ധന്‍ (മാതൃഭൂമി ന്യൂസ്). പേരക്കുട്ടികള്‍: ഗൗതമി, ബാലാമണി.

ജന്മഭൂമിക്ക് വേണ്ടി എംഡി എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു, ഡയറക്ടര്‍ ബോര്‍ഡ്അംഗം ടി. ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് രാമച്ചഹാരം അര്‍പ്പിച്ചു. ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, സി.പി. ജോണ്‍, പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എ.എ. റഹീം, വി. മുരളീധരന്‍ എംഎല്‍എ, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സംഘചാലക് എം.എസ്. രമേശ്, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഷോണ്‍ ജോര്‍ജ്ജ്, കെ.സോമന്‍, ആര്‍.ശ്രീലേഖ, ജനറല്‍ സെക്രട്ടറി അഡ്വ.എസ്. സുരേഷ്, മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. രാമന്‍പിള്ള, മേയര്‍ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയര്‍ ജി.എസ്. ആശാനാഥ്, മുന്‍മന്ത്രി വി.എസ്. ശിവകുമാര്‍ തുടങ്ങിയവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു

Tags: passed awayJanmabhumiK Kunhikannan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍
Varadyam

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

Kerala

കല്ലേലി രാഘവന്‍പിള്ള അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.