Categories: KeralaKollam

നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ആക്ഷേപം: ഡിഎംഒ അന്വേഷണം തുടങ്ങി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഡിഎംഒ അന്വേഷണം ആരംഭിച്ചു.കോമളംകുന്ന് സ്വദേശി അനൂപ്-ശ്രുതി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചത്.

പൊക്കിള്‍കൊടി കഴുത്തില്‍ കുരുങ്ങിയാണ് മരണം.കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്നും കോഡ് – പ്രിലാപ്സ് എന്ന അവസ്ഥയാണ് മരണകാരണമെന്നും സൂപ്രണ്ട് അറിയിച്ചു. സംഭവത്തില്‍ ഡിഎംഒ ഇടപെട്ട് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസമാണ് ശ്രുതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ശ്രുതിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സൂപ്രണ്ടിനെ ഉപരോധിച്ചു. കൃത്യമായ അന്വേഷണം നടത്താമെന്ന് സൂപ്രണ്ട് ഉറപ്പ് നല്‍കിയതോടെയാണ് അന്വേഷണം അവസാനിപ്പിച്ചത്.

 

 

Recent Posts