Kerala

ഇ ഡി നീക്കം ലജ്ജാകരം, രാഷ്‌ട്രീപരമായി നേരിടും, വീണ പണം വാങ്ങിയത് നല്‍കിയ സേവനത്തിനെന്നും പിണറായി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: തനിക്കെതിരെയുളള ഇ ഡി നീക്കം ലജ്ജാകരമെന്നും അതിനെ രാഷ്‌ട്രീപരമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.തങ്ങളെ നിയന്ത്രിക്കുന്ന രാഷ്‌ട്രീയ യജമാനന്മാര്‍ പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നതെന്നും പിണറായി ആരോപിച്ചു.

സിപിഎം മാന്നാര്‍ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുക ആയിരുന്നു പിണറായി. സി എം ആര്‍ എല്‍ കമ്പനിക്ക് നല്‍കിയ സേവനത്തിനാണ് വീണ പണം സ്വീകരിച്ചതെന്നാണ് പിണറായിയുടെ അവകാശവാദം. അതിനുള്ള എല്ലാ നികുതികളും അടച്ചു. അതില്‍ പറയുന്ന ഘട്ടത്തിലൊന്നും മുഹമ്മദ് റിയാസ് വീണയുടെ ഭര്‍ത്താവായിരുന്നിട്ടു പോലുമില്ലെന്നും പിണറായി പറഞ്ഞു.

തന്റെ മകള്‍ പഠനം കഴിഞ്ഞ് ആദ്യം ജോലി ചെയ്തത് ‘ഒറാക്കിള്‍’ എന്ന പ്രമുഖ സ്ഥാപനത്തിലാണ്. പിന്നീട് വിവാഹ ശേഷം ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു. അവിടെ തുടര്‍ന്നിരുന്നെങ്കില്‍ വലിയ ശമ്പളത്തില്‍ തന്നെ തുടരാന്‍ കഴിയുമായിരുന്നു. എന്നാല്‍ സ്വന്തം നിലയ്‌ക്ക് ഒരു സ്ഥാപനം തുടങ്ങി.തനിക്കു വേണ്ടി വീണ പണം വാങ്ങിയെന്നും, ആ പണം റിയാസ് മുഖേന വിദേശത്തേക്ക് കടത്തിയെന്നുമാണ് ഇപ്പോള്‍ ഇഡി കണ്ടെത്തിയിരിക്കുന്നത് എന്ന് പറയുന്നത്.

ഇത്രയും ലജ്ജാകരമായ ആരോപണങ്ങള്‍ ഇഡിയെ പോലുള്ള ഒരു ഏജന്‍സി ഉന്നയിക്കുമ്പോള്‍, ‘പിണറായി വിജയന്‍ മൂന്നു കോടി രൂപ കൈക്കൂലി വാങ്ങി’ എന്ന് വലിയ അക്ഷരങ്ങളില്‍ നിരത്തുകയാണ് ചില മാധ്യമങ്ങള്‍. മാധ്യമങ്ങളുടെ രോഷവും പകയും കൊണ്ട് വലിയ അക്ഷരത്തില്‍ വാര്‍ത്തകള്‍ കൊടുത്താല്‍ തീരുന്നതല്ല തന്റെ ജീവിതം. അത് ജനങ്ങള്‍ക്ക് മുന്നില്‍ എന്നും തുറന്ന ഒരു പുസ്തകമാണെന്നും പിണറായി അവകാശപ്പെട്ടു!

 

Recent Posts