Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി നിതിന്‍ രാജിന്റെ മരണത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമിന് തലശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെ ആണ് തലശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കോളേജില്‍ പ്രവേശിക്കാനോ കുട്ടികളെ സ്വാധീനിക്കാനോ പാടില്ലെന്ന് നിബന്ധനയുണ്ട്.

കോടതി അനുമതിയോടെ ജൂലായ് 24നാണ് ഡോ റാമിനെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ അഭിഭാഷകനൊപ്പം കീഴടങ്ങാന്‍ കണ്ണൂരിലേക്ക് വരവെ കുടകില്‍ വച്ചാണ് ഡോ റാമിനെ കസ്റ്റഡിയിലെടുത്തത്.

ഏപ്രില്‍ 10നാണ് മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് നിതിന്‍ രാജ് ചാടി മരിച്ചത്. പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് ഏപ്രില്‍ 30നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

 

Recent Posts