Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2026, 03:30 pm IST
inKerala, Thiruvananthapuram

നാഗര്‍കോവില്‍: വേണാടിന്റെയും തിരുവിതാംകൂറിന്റെയും ചരിത്രം ചുമരുകളില്‍ ഒളിപ്പിച്ചുവെച്ച ഇരണിയല്‍ കൊട്ടാരം അവഗണനയുടെ വക്കില്‍. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ആരംഭിച്ച പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് നിശ്ചലമായി. ചരിത്രപ്രാധാന്യമുള്ള സ്മാരകത്തെ സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയും ഫണ്ട് ലഭിക്കാത്തതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കന്യാകുമാരി ജില്ലയിലെ ഇരണിയലില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ കൊട്ടാരമാണ് ‘ഇരണിയല്‍ കൊട്ടാരം’. വേണാട്, തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനങ്ങളിലൊന്നായിരുന്ന ഇരണിയല്‍.16-ാം നൂറ്റാണ്ട് വരെ ഭരണപരമായും വാണിജ്യപരമായും ഏറെ പ്രാധാന്യമുള്ള പ്രദേശമായിരുന്നു. പിന്നീട് പത്മനാഭപുരം തലസ്ഥാനമായതോടെ ഇരണിയലിന്റെ പ്രാധാന്യം കുറഞ്ഞു.

ഉദയ മാര്‍ത്താണ്ഡ വര്‍മ്മയാണ് ഇവിടെ അവസാനമായി ഭരണം നടത്തിയ രാജാവെന്ന് ചരിത്ര രേഖകള്‍ പറയുന്നു. ഏകദേശം 2.5 ഏക്കര്‍ വിസ്തൃതിയിലാണ് കൊട്ടാരവളപ്പ് സ്ഥിതി ചെയ്യുന്നത്. വലിയ പ്രവേശന കവാടം, ഇരുനില കുതിരമാളിക, പ്രധാന കൊട്ടാര മന്ദിരം, വിശാലമായ മുറ്റം, മുന്‍വശത്തെ ദര്‍ബാര്‍ മണ്ഡപം തുടങ്ങിയവ കൊട്ടാരത്തിന്റെ പ്രത്യേകതകളാണ്. പടിഞ്ഞാറുഭാഗത്തെ വസന്തമണ്ഡപത്തില്‍ ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ഏകദേശം 8.5 അടി നീളവും 4.5 അടി വീതിയുമുള്ള രാജാവിന്റെ കട്ടില്‍ ഇന്നും ചരിത്രത്തിന്റെ സാക്ഷിയായി നിലകൊള്ളുന്നു.

സൂക്ഷ്മമായ കൊത്തുപണികളും ചുവരുകളില്‍ പ്രകൃതിദത്ത വര്‍ണങ്ങള്‍ ഉപയോഗിച്ച് വരച്ച ചിത്രങ്ങളും കൊട്ടാരത്തിന്റെ വാസ്തുശില്‍പ്പ കലാപൈതൃകത്തിന്റെ ഭാഗമായിരുന്നു.

ആവശ്യമായ സംരക്ഷണം ലഭിക്കാതെ കിടന്നതോടെ കൊട്ടാരത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നു. 1956 ല്‍ കന്യാകുമാരി ജില്ല തമിഴ്‌നാടിന്റെ ഭാഗമായതോടെ കൊട്ടാരം ഹിന്ദു മതധാര്‍മിക കാര്യ വകുപ്പിന്റെ നിയന്ത്രണത്തിലായി. പിന്നീട് കുറച്ചുകാലം അരി സൂക്ഷിക്കുന്ന ഗോഡൗണായും ഉപയോഗിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇതോടെ ചരിത്രസ്മാരകത്തിന് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായി. കൊട്ടാരത്തിന്റെ പൈതൃക സ്വഭാവം നിലനിര്‍ത്തി നവീകരിക്കുന്നതിനായി 2014 ല്‍ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത 3.85 കോടി രൂപ അനുവദിച്ചു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ പദ്ധതി വര്‍ഷങ്ങളോളം മുന്നോട്ടുപോയില്ല.

ഒടുവില്‍ 2022 ലാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. പഴയ നിര്‍മാണരീതികള്‍ പരമാവധി നിലനിര്‍ത്തിയാണ് നവീകരണം നടത്തിയത്. ചുണ്ണാമ്പ്, കടുക്ക, ശര്‍ക്കര തുടങ്ങിയ പരമ്പരാഗത കൂട്ടുകളും രാജപാളയം ഇഷ്ടിക ഉപയോഗിക്കുകയും ചെയ്തു. തൃശൂരില്‍ നിന്ന് എത്തിച്ച 85,000 ഓടുകള്‍ ഉപയോഗിച്ചാണ് കൊട്ടാരത്തിന്റെ മേല്‍ക്കൂര പുനര്‍നിര്‍മ്മിച്ചത്. തേക്ക് തടി ഉപയോഗിച്ചുള്ള വാതിലുകളുടെ നിര്‍മാണവും ഓട് പാകുന്ന ജോലികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ പദ്ധതി പൂര്‍ണമായില്ല. കൊട്ടാരത്തിന് ചുറ്റും ആറടി വീതിയില്‍ നടപ്പാത നിര്‍മ്മിക്കുക, നടപ്പാതയ്‌ക്ക് മുകളില്‍ കൂര ഒരുക്കുക, കൊട്ടാരത്തിനുള്ളിലെ ചെറിയ കുളത്തിന് സംരക്ഷണ മേല്‍ക്കൂര നിര്‍മ്മിക്കുക, പിന്‍ഭാഗത്തെ രാജാക്കന്മാരുടെ വിശ്രമമുറി നവീകരിക്കുക, മുന്‍വശത്തെ പ്രവേശന കവാടത്തിന് കൂര നിര്‍മ്മിക്കുക, ചുവരുകളുടെ തേപ്പ് ഉള്‍പ്പെടെയുള്ള സംരക്ഷണ ജോലികള്‍ പൂര്‍ത്തിയാക്കുക തുടങ്ങിയവയാണ് ഇനി അവശേഷിക്കുന്നത്.

ചരിത്രപരമായ തടി കൊത്തുപണികളും പരമ്പരാഗത വാസ്തുശൈലിയും സംരക്ഷിച്ചുകൊണ്ട് വിദഗ്ധമായ രീതിയില്‍ പൂര്‍ത്തിയാക്കേണ്ട ജോലികളാണിവ. എന്നാല്‍ ആവശ്യമായ തുക സമയബന്ധിതമായി അനുവദിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാരും ചരിത്രസ്‌നേഹികളും ചൂണ്ടിക്കാട്ടുന്നു.

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും നീണ്ടുപോയാല്‍ കൊട്ടാരത്തിന്റെ അവശേഷിക്കുന്ന പൈതൃക ഘടകങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഒരിക്കല്‍ നഷ്ടപ്പെട്ട തടി കൊത്തുപണികളും പരമ്പരാഗത നിര്‍മാണ സവിശേഷതകളും പിന്നീട് അതേ രീതിയില്‍ പുനഃസൃഷ്ടിക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ ഫണ്ട് അനുവദിക്കുന്നതില്‍ കാലതാമസം വരുത്താതെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പുനരാരംഭിക്കണമെന്നാണ് ആവശ്യം.

Tags: RenovationnagarcoilIraniyal Palace
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നാടാകെ അമീബിക് മസ്തിഷ്‌ക ജ്വരം; അവനവഞ്ചേരി ക്ഷേത്രക്കുളത്തില്‍ ബോര്‍ഡ് സ്ഥാപിച്ച് നഗരസഭ കയ്യൊഴിഞ്ഞു

India

സത്യജിത് റേയുടെ പൈതൃക വസതി പൊളിക്കരുതെന്ന് ഭാരതം; പുതുക്കിപ്പണിയുന്നതിന് സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യമന്ത്രാലയം

Kerala

കന്യാകുമാരിയിൽ മാർച്ച് രണ്ടിന് കർമ്മയോഗിനി സംഗമം; അരലക്ഷം വനിതകൾ പങ്കെടുക്കും

Editorial

മുതലപ്പൊഴി ഹാര്‍ബര്‍ നവീകരിക്കുമ്പോള്‍

World

പാക് പഞ്ചാബിലെ നരോവാളിൽ 64 വർഷത്തിനു ശേഷം ഹിന്ദു ക്ഷേത്രം പുനർ നിർമ്മിക്കുന്നു ; രവി നദിക്കരയിലെ പുണ്യക്ഷേത്രം ഇനി ഭക്തർക്ക് അനുഗ്രഹം ചൊരിയും

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.