Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുതലപ്പൊഴി ഹാര്‍ബര്‍ നവീകരിക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2024, 08:42 am IST
in Editorial

മുതലപ്പൊഴി ഹാര്‍ബര്‍ നവീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ തീരദേശത്തെ തീരാദുഃഖത്തിന് ആശ്വാസമാവുകയാണ്. 177 കോടിയുടേതാണ് പദ്ധതി. ഇത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ 415 യന്ത്രബോട്ടുകള്‍ക്ക് ദിവസവും തുറമുഖത്തെത്താനാകും. ഇതുവഴി വര്‍ഷം 38142 ടണ്‍ മത്സ്യം ഇറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. പുലിമുട്ടിന്റെ നീളം 425 മീറ്ററാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയിലൂടെ ഉയരുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായി മത്സ്യബന്ധനം നടത്തി തീരത്തെത്താനുള്ള ശാസ്ത്രീയ തുറമുഖം.

മുതലപ്പൊഴി ഹാര്‍ബര്‍ വികസനത്തിന് കേന്ദ്ര ഫിഷറീസ് മന്ത്രാലയം അനുമതി നല്‍കിയതോടെ മത്സ്യത്തൊഴിലാളികളുടെ നീണ്ട നാളത്തെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്. നിലവിലെ ഹാര്‍ബറിനുവേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പുലിമുട്ട് സ്ഥാപിച്ചത് മുതല്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിരുന്നു. അന്നുമുതല്‍ ശാസ്ത്രീയ രീതിയില്‍ പുലിമുട്ട് ക്രമീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ ആവശ്യം ചെവിക്കൊണ്ടില്ല. ഇപ്പോള്‍ മുതലപ്പൊഴിയില്‍ ആവര്‍ത്തിച്ചുള്ള അപകടസാധ്യതകള്‍ പരിഹരിക്കുന്നതിനായി പൂനൈയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ പഠനം നടത്തിയശേഷമാണ് തുറമുഖത്തിന്റെ പദ്ധതി തയ്യാറാക്കിയത്. ശാസ്ത്രീയവും ഗണിതശാസ്ത്ര മാതൃകാ പഠനങ്ങളിലൂടെയും തിരമാല പരിവര്‍ത്തനം, തീരത്തെ മാറ്റങ്ങള്‍, ഹൈഡ്രോഡൈനാമിക്‌സ്, സെഡിമെന്റേഷന്‍ എന്നിവ നിരീക്ഷിച്ചതിനും ശേഷമാണ് സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.

പദ്ധതിയില്‍ ജല, കര സൗകര്യ വികസനമാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 164 കോടി രൂപ ചെലവഴിച്ച് സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ പ്രവൃത്തികളായ പുലിമുട്ട് വിപുലീകരണം, ഇന്റേണല്‍ റോഡ് നവീകരണം, പാര്‍ക്കിങ് ഏരിയ, പുതിയ ഡ്രെയിനേജ്, ലോഡിംഗ് ഏരിയ നവീകരണം, വാര്‍ഫ് വിപുലീകരണം, ലേല ഹാള്‍, ഓവര്‍ഹെഡ് വാട്ടര്‍ ടാങ്ക് നിര്‍മാണം, തൊഴിലാളികളുടെ വിശ്രമകേന്ദ്രം, കടകള്‍, ഡോര്‍മിറ്ററി, ഗേറ്റ്, ലാന്‍ഡ്‌സ്‌കേപ്പിംഗ്, നിലവിലുള്ള ഘടനകളുടെ നവീകരണം, വൈദ്യുതീകരണം, യാര്‍ഡ്‌ലൈറ്റിംഗ്, പ്രഷര്‍ വാഷറുകള്‍, ക്ലീനിംഗ് ഉപകരണങ്ങള്‍, നിരീക്ഷണ സംവിധാനം സ്ഥാപിക്കല്‍, നാവിഗേഷന്‍ ലൈറ്റ്, മെക്കാനിക്കല്‍ കണ്‍വെയര്‍ സിസ്റ്റം ആന്‍ഡ് ഓട്ടോമേഷന്‍ മുതലായവ നടത്തും. ബാക്കി 13 കോടി സ്മാര്‍ട്ട് ഗ്രീന്‍ തുറമുഖം, തീരദേശ സംരക്ഷണം എന്നിവയ്‌ക്കായി ഉപയോഗിക്കും. ഇതോടെ തുറമുഖത്തിന്റെ മാത്രമല്ല അഞ്ചുതെങ്ങ്, വര്‍ക്കല, പൂന്തുറ തീരദേശ മേഖലകളുടെ മുഖച്ഛായ തന്നെ മാറും. വാമനപുരം നദി കടലിലേക്ക് ചേരുന്ന പൊഴിമുഖത്ത് 2014 മുതലാണ് അപകടം തുടര്‍ക്കഥയായത്. എന്നാല്‍ സര്‍ക്കാര്‍ കണക്കിലിത് മുപ്പത്തിമൂന്നോളം എന്ന് മാത്രമാണ്. 600ല്‍ അധികം അപകടങ്ങളുണ്ടായി. പരിക്കേറ്റവര്‍ക്ക് കണക്കില്ല. നഷ്ടമായ വള്ളവും വലയും കണക്കാക്കിയാല്‍ കോടികള്‍ കടലില്‍ മുങ്ങിയിട്ടുണ്ട്.

ഓരോ അപകടം നടക്കുമ്പോഴും പ്രദേശത്ത് അതിശക്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. അശാസ്ത്രീയമായ പുലിമുട്ടുകള്‍ നീക്കം ചെയ്യണമെന്നത് അന്നുമുതലുള്ള ആവശ്യമാണ്. സംസ്ഥാന മന്ത്രിമാര്‍ സ്ഥലത്തെത്തി ദുരന്തത്തില്‍പ്പെട്ടവരോട് തട്ടിക്കയറുന്നതും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരിശ്രമഫലമായി 2023 ആഗസ്തില്‍ അന്നത്തെ കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാലയും കേന്ദ്രമന്ത്രിമാരായ എല്‍. മുരുഗനും ഉദ്യോഗസ്ഥ സംഘവും മുതലപ്പൊഴിയിലെത്തി. സിഡബ്ലിയുആര്‍സിഎസ് റിപ്പോര്‍ട്ട് വന്നാലുടന്‍ മത്സ്യത്തൊഴിലാളികളുമായും ജനപ്രതിനിധികളുമായും സംസ്ഥാന സര്‍ക്കാരുമായും ചര്‍ച്ച ചെയ്ത് തുടര്‍ നടപടി സ്വീകരിക്കുമെന്ന് പര്‍ഷോത്തം രൂപാല അന്ന് ഉറപ്പും നല്‍കി. 2024 ജൂലൈയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മുതലപ്പൊഴി സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്തി. ജൂണില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുതലപ്പൊഴി സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളികളുടെ അഭിപ്രായമാരാഞ്ഞു. തുടര്‍ന്നാണ് ശാസ്ത്രീയ പഠനം നടക്കുന്നതും തുറമുഖ വികസന പദ്ധതിക്ക് ജീവന്‍വച്ചതും മത്സ്യത്തൊഴിലാളികളുടെ ഏറെക്കാലത്തെ ആവശ്യമാണ് അഞ്ചുതെങ്ങിലെ തുറമുഖം. പദ്ധതി സാധ്യമാക്കാന്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്റെ നിരന്തര ശ്രമമുണ്ടായി. ഫെഡറല്‍ സഹകരണം നടത്താല്‍ സംസ്ഥാനം തയാറാകുകയാണ് ഇനി വേണ്ടത്. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണം. പദ്ധതി അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നടപടി സ്വീകരിച്ച കേന്ദ്രമന്ത്രിമാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്ന് മുന്‍മന്ത്രി വി. മുരളീധരന്‍ പറഞ്ഞതും ശ്രദ്ധേയമാണ്.

Tags: RenovationUnion Minister George KurienMuthalapozhi Harbourമുതലപ്പൊഴി ഹാര്‍ബര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു
Kerala

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

Kerala

ഹ്രസ്വ ഹജ്ജ് പാക്കേജിന് ഇന്ന് തുടക്കം; കേന്ദ്രമന്ത്രി കൊച്ചിയില്‍ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്യും

സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്റെ (സിസ)ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച കാര്‍ഷികമേളയും മാമ്പഴോത്സവവും ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനും വിശിഷ്ടാതിഥികളും മാമ്പഴക്കൂടകളുമായി. രജത തമ്പി, എന്‍സിഡിസി റീജണല്‍ ഡയറക്ടര്‍ കെ.എന്‍. ശ്രീധരന്‍, എംഎസ്എംഇ ഡിഎഫ്ഒ ജി.എസ്. പ്രകാശ്, നിയുക്ത എംഎല്‍എ വി. മുരളീധരന്‍, തിരുവനന്തപു
രം മേയര്‍ വി.വി. രാജേഷ്, നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡിനി പണിക്കര്‍, സിസ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സമീപം
Kerala

കാര്‍ഷിക രംഗത്ത് ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം: കേന്ദ്രമന്ത്രി

Kerala

അടിയന്തര ഇടപെടലുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍; പിഎംഎംഎസ്‌വൈ; 4.75 കോടി അനുവദിച്ചു, ഒരു കോടി കൈമാറി

കൊച്ചിയില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് സംബന്ധിച്ച അവലോകന യോഗവും ശില്‍പശാലയും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്ഥാനത്ത് കള്‍ച്ചര്‍ മത്സ്യബന്ധനവും മത്സ്യകൃഷിയും ശക്തിപ്പെടുത്തണം: കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

കണ്ടെത്തിയ ബംഗ്ലാദേശികളെ അതിവേഗം നാടുകടത്തണം: സുവേന്ദു

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

അസ്വാഭാവിക ജനസംഖ്യാ വളർച്ച പഠിക്കാൻ അഞ്ചംഗ സമിതി; ജസ്റ്റീസ് നാവ്‌ലേകർ അദ്ധ്യക്ഷൻ

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.