Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ജന്മഭൂമി സംഘടിപ്പിക്കുന്ന ‘വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോണ്ട്’ ത്രിദിന ദേശീയ കോണ്‍ക്ലേവിലേക്കുള്ള രജിസ്‌ട്രേഷനും പ്രബന്ധങ്ങളുടെ സമര്‍പ്പണവും സപ്തംബര്‍ 12ന് രാത്രി 10ന് അവസാനിക്കും. ജന്മഭൂമിയുടെ ഔദ്യോഗിക വെബ് പോര്‍ട്ടലായ janmabhumi.in വഴിയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. സപ്തംബര്‍ 18 മുതല്‍ 20 വരെ കൊച്ചി ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ കോണ്‍ക്ലേവില്‍ ഭാരതത്തിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും രാമകഥയുടെ വൈവിധ്യമാര്‍ന്ന വാക്യങ്ങളും പാരമ്പര്യങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അക്കാദമിക് വിദഗ്‌ദ്ധര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഒപ്പം പൊതുജനങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാം.

പ്രബന്ധങ്ങള്‍ janmabhumi.in se ‘submit your paper’ എന്ന ഓപ്ഷന്‍ വഴിയും കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതേ പോര്‍ട്ടല്‍ വഴി ‘register as a delegate’ എന്ന ഓപ്ഷന്‍ വഴി ഡെലിഗേറ്റ് രജിസ്‌ട്രേഷനും നടത്താം. തിരഞ്ഞെടുക്കുന്ന പ്രബന്ധങ്ങള്‍ ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക ഗ്രന്ഥമായ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ്-9447763828 (രജിസ്‌ട്രേഷന്‍), ആര്‍.ജയകൃഷ്ണന്‍-8281900551 (പ്രബന്ധം).

 

Recent Posts