കൊച്ചി: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളെ ‘ഹാപ്പിനെസ് ആന്‌റ് വെല്‍നെസ് സെന്‌റര്‍’ എന്ന് പുനര്‍നാമകരണം ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പരിതാപകരമായ സ്ഥിതി സംബന്ധിച്ച് നിയമ സഹായ സമിതി സമര്‍പ്പിച്ച ഹര്‍ജിയുമായി ബന്ധപ്പെട്ട് കോടതി നേരത്തെ കടുത്ത ആശങ്കകളും വിമര്‍ശനവും ഉന്നയിച്ചിരുന്നു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിക്കും മാനസികാരോഗ്യ കേന്ദ്രങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കി.
ജീവനക്കാരുടെ കുറവ്, സുരക്ഷ, പ്രവര്‍ത്തനം, മരുന്നുകളുടെയും വാഹനങ്ങളുടെയും ലഭ്യത തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ അഡ്വക്കേറ്റ് ജനറലിന് കോടതി ഒരാഴ്ച കൂടി സമയം അനുവദിച്ചു.
















