Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

സുനില്‍ തളിയല്‍byസുനില്‍ തളിയല്‍
Sep 8, 2026, 06:35 am IST
inKerala, Entertainment

തിരുവനന്തപുരം: വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് തന്റേതായ ഇടം സിനിമയില്‍ കണ്ടെത്തിയ പ്രതിഭയാണ് ആര്‍. ശരത്. ചലച്ചിത്രകലയെയും സാമൂഹിക ജീവിതത്തെയും ഒരുപോലെ സ്‌നേഹിച്ച അപൂര്‍വ പ്രതിഭയാണ് വിടവാങ്ങിയത്. കലയോടും സംസ്‌കാരത്തോടുമുള്ള ആഴത്തിലുള്ള പ്രതിബദ്ധതയായിരുന്നു ആര്‍. ശരത്തിന്റെ ചിത്രങ്ങളുടെ മുഖമുദ്ര. പതിവ് വാണിജ്യ ചേരുവകളില്‍ നിന്ന് മാറി തികച്ചും ഗൗരവമുള്ള പ്രമേയങ്ങളെ സിനിമയാക്കുന്നതില്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. മനുഷ്യബന്ധങ്ങളുടെയും സാമൂഹിക വിഷയങ്ങളുടെയും ആഴത്തിലുള്ള ആവിഷ്‌കാരങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഓരോ സിനിമകളും.

ഒ. മാധവന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച്, പാരിസ്ഥിതിക പ്രശ്‌നങ്ങളും ആണവഭീഷണിയുടെ പശ്ചാത്തലവും ചര്‍ച്ച ചെയ്ത അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘സായാഹ്നം’ വന്‍ ശ്രദ്ധ നേടി. സംവിധായകനും തിരക്കഥാകൃത്തുമായുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്‌കാരവും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുമാണ് ഈ ചിത്രം വാരിക്കൂട്ടിയത്. 2001ലെ മ്യൂണിക്ക് അന്താരാഷ്‌ട്ര ചലച്ചിത്രമേള ഉള്‍പ്പെടെയുള്ള വേദികളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. ഗായകന്‍ ഉണ്ണിമേനോന്‍ നായകനായ, സെക്രട്ടേറിയറ്റില്‍ ജോലിചെയ്യുന്ന ദമ്പതികളുടെ കഥ പറഞ്ഞ ‘സ്ഥിതി’ 2003ലെ ബാങ്കോക്ക് അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രത്തിന്റെ സംഗീത സംവിധാനവും ഉണ്ണിമേനോന്‍ തന്നെയാണ് നിര്‍വഹിച്ചത്. ഗ്രാമീണ കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാമത്തിനു പുറത്ത് നിന്നെത്തുന്ന രണ്ട് യുവാക്കളുടെ കഥ പറഞ്ഞ ചിത്രമാണ് ‘ശീലാബതി’. ഗുരുതരമായ സാമൂഹിക തിന്മകളെയാണ് ചിത്രം തുറന്നുകാട്ടിയത്. നിരൂപക പ്രശംസയോടൊപ്പം ബോക്‌സ് ഓഫീസിലും ചിത്രം വിജയം നേടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ക്കുള്ള സമര്‍പ്പണമായാണ് ശരത് ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. ‘ശീലാബതി’ തായ്‌വാനിലെ ഏഷ്യ പസഫിക് ചലച്ചിത്രമേളയിലും പ്രീമിയര്‍ ചെയ്യപ്പെട്ടു.

ഇന്തോ-ചൈനീസ് സംയുക്ത സംരംഭമായി ശില്‍പഷെട്ടി നായികയായ ഹിന്ദി ചിത്രം ‘ദി ഡിസയര്‍ എ ജേര്‍ണി ഓഫ് എ വുമണ്‍’, മെക്‌സിക്കന്‍, ആംസ്റ്റര്‍ഡാം അന്താരാഷ്‌ട്ര ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ‘പറുദീസ’, ചാര്‍ളി ചാപ്ലിന്റെ അഭിനയജീവിതത്തിന്റെ ശതാബ്ദി ആഘോഷവേളയില്‍ ഒരുക്കിയ ‘ബുദ്ധന്‍ ചിരിക്കുന്നു’ (ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു) എന്നിവ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസുകളില്‍ ചിലതാണ്. തന്റെ കരിയറില്‍ ഒന്‍പത് അന്താരാഷ്‌ട്ര പുരസ്‌കാരങ്ങളും ഒരു ദേശീയ പുരസ്‌കാരവും നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുമാണ് ശരത് നേടിയിട്ടുള്ളത്.

ഫീച്ചര്‍ ചിത്രങ്ങള്‍ക്ക് പുറമേ നിരവധി ഡോക്യുമെന്ററികളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും ആര്‍. ശരത് തന്റെ സര്‍ഗ്ഗശേഷി തെളിയിച്ചു. ഒഎന്‍വി കുറുപ്പിന്റെ കവിതയെ ആസ്പദമാക്കി ഒരുക്കിയ ഭൂമിക്കൊരു ചരമഗീതം, ഭോപ്പാല്‍ ദുരന്തത്തെക്കുറിച്ചുള്ള ബറീയല്‍ ഓഫ് ഡ്രീംസ് തുടങ്ങിയവ അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്ന സൃഷ്ടികളാണ്. ‘അച്ചിന്റെ കഥ’, ‘ചുമര്‍ചിത്രങ്ങള്‍’, ‘മഹാത്മാഗാന്ധി റോഡ്’ തുടങ്ങി നിരവധി ഷോര്‍ട്ട് ഫിലിമുകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

അന്താരാഷ്‌ട്രതലത്തില്‍ പ്രശംസ നേടിയ ‘ദി പെയിന്റഡ് എപിക്‌സ്’ എന്ന ഡോക്യുമെന്ററി ചിത്രീകരിക്കുന്നതിനിടയില്‍, കിലുനൂര്‍ ക്ഷേത്രത്തില്‍ നിന്ന് രാജാ രവിവര്‍മയുടെ അപൂര്‍വമായ ചില ചുമര്‍ചിത്രങ്ങള്‍ അദ്ദേഹം കണ്ടെത്തുകയുണ്ടായി. അതുവരെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെടാത്ത ആ ചിത്രങ്ങള്‍ രവിവര്‍മ്മ ചിത്രങ്ങളുടെ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലായിരുന്നു. ഈ മേഖലയിലെ ഗവേഷണത്തിനായി 1996ല്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയര്‍ ഫെലോഷിപ്പും അദ്ദേഹത്തെ തേടിയെത്തി. സിനിമയെ കേവലം വിനോദത്തിനപ്പുറം സമൂഹത്തോടുള്ള ശക്തമായ സംവാദമാക്കി മാറ്റിയ ആര്‍. ശരത്തിന്റെ ചലച്ചിത്രങ്ങളും മായാത്ത ഓര്‍മ്മകളും മലയാളമുള്ളിടത്തോളം കാലം നിലനില്‍ക്കും.

Tags: Malayalam Movie DirectorMalayalam Movie Industryആര്‍. ശരത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

Kerala

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

Varadyam

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

Editorial

മലയാളത്തിന്റെ മനസുനിറച്ച് ദേശീയ പുരസ്‌കാരങ്ങള്‍

പുതിയ വാര്‍ത്തകള്‍

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.