തിരുവനന്തപുരം : കാന്തപുരത്തിന്റെ കാര്യത്തിൽ അഭിപ്രായം ചോദിച്ചപ്പോൾ ചിരിച്ച് ഒഴിഞ്ഞ് മാറിയ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെ പരിഹസിച്ച് യുവരാജ് ഗോകുൽ. ഇത്രയും നാണം കാണിക്കാൻ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സി യെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോയെന്നാണ് യുവരാജിന്റെ ചോദ്യം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
കാന്തപുരത്തിന്റെ കാര്യത്തില്‍ താന്‍ അഭിപ്രായം പറയേണ്ടതില്ലെന്നും ദേശീയ വിഷയങ്ങളില്‍ ആണ് താന്‍ അഭിപ്രായം പറയുക എന്നും കെ.സി….
ഉത്തരേന്ത്യയില്‍ ഏതേലും ഒരിടത്ത് വല്ല ദേവസേനാന്നോ, ഹിന്ദുസേനാ എന്നോ പേരിട്ട് ആരേലും വല്ല വൃത്തികെട്ട അഭിപ്രായോം പറഞ്ഞ് നോക്കട്ടെ….
ദേശീയ നേതാവിന്റെ രൗദ്ര ഭാവം കാണാം….
പറഞ്ഞത് കാന്തപുരം ആയപ്പോള്‍ അത് പ്രാദേശികം ആയി…. ചോദ്യത്തിന് ഉത്തരം വല്ലാത്തൊരു നാണവും ചിരിയും ഒഴിഞ്ഞ് മാറലും….
ശരീരഭാഷ കണ്ടാല്‍ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സി യെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതിനെ പറ്റി ചോദിച്ച പോലാണ് നാണം















