ഡൽഹി : 2029 ൽ ബിജെപിയെ തൂത്തെറിയുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ . ബിജെപി ഫാസിസം അവസാനിപ്പിക്കും വരെ ഞങ്ങൾക്കാർക്കും വിശ്രമമില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
നന്ദിഗ്രാം സ്ഥാനാർഥിയുടെ അറസ്റ്റിൽ ദേശീയ പ്രതിഷേധം നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു. രാജ്യത്ത് ബിജെപിയോട് പോരാടുന്നത് കോൺഗ്രസ് ആണ്. സിപിഎം അല്ല. അടിസ്ഥാന ജനാധിപത്യം പോലും രാജ്യത്തില്ല. പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്നു. ബനാന റിപ്പബ്ലിക്ക് ആക്കുന്നു.
നന്ദിഗ്രാം ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണ് . കൊന്നാലും സ്ഥാനാർഥിത്വം പിൻവലിക്കില്ല. ആ സ്ഥാനാർഥി തന്നെ മത്സരിക്കും.നന്ദിഗ്രാം ദേശീയപ്രക്ഷോഭമാക്കി മാറ്റുമെന്നും വേണുഗോപാൽ പറഞ്ഞു.
















