Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2026, 06:20 am IST
inKerala

തിരുവനന്തപുരം : കേരളത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ ഭാവിയെ രാഷ്‌ട്രീയ താൽപര്യങ്ങളുടെ പേരിൽ ബലികൊടുക്കരുതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആർ ശ്രീലേഖ ഐപിഎസ്.

ഭാരതത്തിലെ വിദ്യാഭ്യാസ നയം കൂടുതൽ വികസിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് മികച്ച പഠനസൗകര്യങ്ങൾ ഒരുക്കുകയും സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പിഎം ശ്രീ പദ്ധതി കൊണ്ടുവന്നതെന്നും ആർ ശ്രീലേഖ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡിജിറ്റൽ പഠനം, സ്മാർട്ട് ക്ലാസ് റൂമുകൾ, കായിക സൗകര്യങ്ങൾ, അധ്യാപക പരിശീലനം തുടങ്ങി നിരവധി മേഖലകളിൽ വിദ്യാലയങ്ങൾക്ക് വലിയ മുന്നേറ്റം സാധ്യമാക്കാൻ പദ്ധതിക്ക് കഴിയും.

എന്നാൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ പദ്ധതിയോട് വിമുഖത പ്രകടിപ്പിക്കുകയും സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് ലഭിക്കേണ്ട കേന്ദ്രസഹായം പോലും നഷ്ടപ്പെടുത്തുകയും ചെയ്തു. കേന്ദ്രത്തിൽ നിന്ന് ആയിരക്കണക്കിന് കോടിയുടെ സഹായം ലഭിക്കാവുന്ന സാഹചര്യത്തിൽ രാഷ്‌ട്രീയ വാശിയുടെ പേരിൽ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട അവസരങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല.

യുഡിഎഫ് അധികാരത്തിൽ വരുന്നതിന് മുമ്പ് സംസ്ഥാനത്തിന്റെ വികസനത്തിനും കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അധികാരത്തിലെത്തിയ ശേഷം അതിൽ നിന്ന് പിന്നോട്ടുപോകുന്ന സമീപനമാണ് ഇപ്പോൾ കാണുന്നത്. ഇതിനോടകം തന്നെ ഏകദേശം 1500 കോടി രൂപയുടെ കേന്ദ്രസഹായം കേരളത്തിന് നഷ്ടപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എൽഡിഎഫും,യുഡിഎഫും തമ്മിൽ ഇക്കാര്യത്തിൽ എന്താണ് വ്യത്യാസമെന്ന് വ്യക്തമാക്കേണ്ടതുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ വികസനം പോലും ഇടുങ്ങിയ രാഷ്‌ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി മാറ്റിവയ്‌ക്കുന്ന സമീപനമാണ് ഇരുകൂട്ടരും സ്വീകരിക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിലെ വിദ്യാലയങ്ങളെ കൂടുതൽ മികച്ച നിലവാരത്തിലേക്ക് ഉയർത്താനും വിദ്യാർത്ഥികൾക്ക് ആധുനിക പഠനസൗകര്യങ്ങൾ ലഭ്യമാക്കാനും കഴിയും. രാജ്യത്തെ വിദ്യാഭ്യാസരംഗം അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോൾ കേരളത്തിലെ കുട്ടികളെ പിന്നിലാക്കുന്നത് നീതിയല്ല.

രാഷ്‌ട്രീയം എന്തുതന്നെയായാലും വികസനത്തിന് തടസ്സമാകാൻ പാടില്ല. രാഷ്‌ട്രീയ ലാഭത്തേക്കാൾ വലുതായിരിക്കണം നമ്മുടെ കുട്ടികളുടെ ഭാവി. അതിനാൽ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട എംഒയു എത്രയും വേഗം ഒപ്പിട്ട് കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട കേന്ദ്രസഹായവും വികസനസൗകര്യങ്ങളും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ആർ ശ്രീലേഖ ആവശ്യപ്പെട്ടു.

Tags: Kerala GovernmentPM Sree SchemeBJP State Vice President R. Sreelekha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.