
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ഫേസ്ബുക് പോസ്റ്റുകള്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് മെറ്റക്ക് കത്ത് അയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്ത് നല്‍കി.
പോസ്റ്റുകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.നീക്കം ചെയ്തതിന്റെ കാരണം ഐടി നിയമപ്രകാരം വ്യക്തമാക്കണമെന്നും ആവശ്യമുണ്ട്.
ആശാവര്‍ക്കര്‍മാര്‍ക്ക് ഓണം ഉത്സവബത്ത പ്രഖ്യാപിച്ചതും നബിദിന ആശംസകള്‍ അറിയിച്ചുളളതുമായ രണ്ട് പോസ്റ്റുകളാണ് നീക്കം ചെയ്തത്.ഇത്തരം നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര ഐടി മന്ത്രാലയം ഇടപെടണമെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കര്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടു.