Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

ദ്രൗപദി മുര്‍മു, രാഷ്‌ട്രപതിbyദ്രൗപദി മുര്‍മു, രാഷ്‌ട്രപതി
Sep 5, 2026, 08:36 am IST
inMain Article

ഭാവിയെ രൂപപ്പെടുത്തുന്നവരാണ് അദ്ധ്യാപകര്‍. ഈ അദ്ധ്യാപക ദിനത്തില്‍, നമ്മുടെ കോടിക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലേക്ക് അറിവും നൈപുണ്യവും മൂല്യങ്ങളും പ്രചോദനവും പകര്‍ന്നുനല്‍കുന്ന എല്ലാ അദ്ധ്യാപകര്‍ക്കും, മുഴുവന്‍ ഭാരതീയരുടെയും പേരില്‍ ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

ഭാരതത്തിന്റെ രണ്ടാമത്തെ രാഷ്‌ട്രപതിയായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍, തന്റെ ജന്മദിനം അദ്ധ്യാപക ദിനമായി ആചരിക്കണമെന്ന് ആഗ്രഹിച്ച കാര്യം എല്ലാവര്‍ക്കും അറിയാമല്ലോ. അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധേയനായ ഒരു പണ്ഡിതനും പ്രശസ്തനായ എഴുത്തുകാരനും ആദരണീയനായ രാഷ്‌ട്രതന്ത്രജ്ഞനുമായിരുന്നിട്ടുപോലും, അദ്ദേഹം തന്റെ അദ്ധ്യാപകനായുള്ള പങ്കിനെയാണ് മറ്റെന്തിനേക്കാളും പ്രധാനമായി കരുതിയത്.

ഭാരതത്തിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന മുന്‍ രാഷ്‌ട്രപതിമാരില്‍ ഒരാളായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനോട്, ജനങ്ങള്‍ അദ്ദേഹത്തെ ശാസ്ത്രജ്ഞനായാണോ അതോ രാഷ്‌ട്രപതിയായാണോ ഓര്‍മ്മിക്കാന്‍ കൂടുതല്‍ ആഗ്രഹിക്കുന്നതെന്ന് ഒരിക്കല്‍ ചോദിക്കുകയുണ്ടായി. താനൊരു അദ്ധ്യാപകനായി ഓര്‍മ്മിക്കപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നാണ് ഡോ. കലാം അതിന് മറുപടി നല്‍കിയത്.

യോഗ്യതയും വ്യക്തിത്വവും കൊണ്ട് ആദരണീയരാകുന്ന അദ്ധ്യാപകരും, അത്തരം അദ്ധ്യാപകരോട് സമര്‍പ്പണബോധമുള്ള വിദ്യാര്‍ത്ഥികളുമാണ് നമ്മുടെ മാതൃക. അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ സ്വന്തം മക്കളെപ്പോലെ സ്‌നേഹിക്കണം, അവരോട് സമത്വത്തോടും നീതിയോടും പെരുമാറണം, വിദ്യാര്‍ത്ഥികളോട് ദേഷ്യപ്പെടരുത്, ക്ഷമ കൈവെടിയരുത്, വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കണം, അവരുടെ പഠനശേഷിക്ക് അനുസരിച്ച് പഠിപ്പിക്കണം എന്നാണ് നമ്മുടെ പ്രാചീന ഗ്രന്ഥങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. ഇത്തരം അദ്ധ്യാപകരോടുള്ള ആഴത്തിലുള്ള ആദരവിന്റെ ഭാഗമായാണ്, ഏകദേശം മൂന്ന് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് തൈത്തിരീയ ഉപനിഷത്തിലെ ശിക്ഷാവല്ലി ‘ആചാര്യദേവോ ഭവ’ എന്ന കാലാതീതമായ സന്ദേശം നല്‍കിയത്.

പണ്ഡിതരും അനുകമ്പയുള്ളവരുമായ നിരവധി അദ്ധ്യാപകര്‍ എന്നെ വഴിനടത്തിയിട്ടുണ്ട് എന്നത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. ചിലപ്പോഴൊക്കെ, നമ്മുടെ അദ്ധ്യാപകര്‍ സ്‌കൂള്‍ സമയത്തിന് ശേഷവും സ്വന്തം വീടുകളില്‍ വെച്ച് നമ്മെ പഠിപ്പിക്കുകയും, ശ്രദ്ധയോടെ നമ്മെ പരിപാലിക്കുകയും ചെയ്യുമായിരുന്നു. ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം, തുടര്‍പഠനത്തിനായി ഗ്രാമത്തിന് വെളിയിലേക്ക് ഇറങ്ങിത്തിരിച്ച ആദ്യത്തെ പെണ്‍കുട്ടിയായിരുന്നു ഞാന്‍. പിന്നീട് ഭുവനേശ്വറില്‍ പഠിക്കുമ്പോഴും അദ്ധ്യാപകരില്‍ നിന്ന് ധാരാളം സ്‌നേഹവും പ്രോത്സാഹനവും ലഭിക്കാന്‍ ഞാന്‍ ഭാഗ്യം ചെയ്തവളായിരുന്നു.

വളരെ വിനയത്തോടെയാണ് ഞാന്‍ ഇവിടെ എന്റെ അദ്ധ്യാപകരെക്കുറിച്ച് പരാമര്‍ശിക്കുന്നത്, കാരണം അവരുടെ കഥ ആഴമേറിയ സത്യത്തെ വെളിപ്പെടുത്തുന്നു: സ്‌നേഹസമ്പന്നനും സമര്‍പ്പിതനുമായ ഒരു അദ്ധ്യാപകന് ഒരു വിദ്യാര്‍ത്ഥിയില്‍ അതിരുകളില്ലാത്ത ശേഷിയും പ്രചോദനവും ഉണര്‍ത്താന്‍ സാധിക്കും. ആ പ്രോത്സാഹനത്താല്‍ ശക്തി പ്രാപിക്കുന്ന വിദ്യാര്‍ത്ഥികള്‍, ജീവിതത്തിലെ ഏറ്റവും കഠിനമായ വെല്ലുവിളികളെ നേരിടാനുള്ള ധൈര്യവും ഉയര്‍ന്ന ലക്ഷ്യങ്ങള്‍ പിന്തുടരാനുള്ള ആത്മവിശ്വാസവും കൈവരിക്കുന്നു.

അദ്ധ്യാപകര്‍ വെറുമൊരു പാഠ്യപദ്ധതി പഠിപ്പിക്കുന്നതിലും അപ്പുറമുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. തങ്ങളുടെ സ്വന്തം പെരുമാറ്റത്തിലൂടെയും മാതൃകയിലൂടെയും, ഫലപ്രദമായ ഒരു ജീവിതം നയിക്കാന്‍ ആവശ്യമായ കലയും നൈപുണ്യവും അവര്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു. വഴികാട്ടി (മെന്റര്‍) എന്നതിന് പുറമെ, വിദ്യാര്‍ത്ഥികളുടെ അറിവ് തേടിയുള്ള യാത്രയില്‍ അദ്ധ്യാപകന്‍ അഭ്യുദയകാംക്ഷിയും സുഹൃത്തും സഹയാത്രികനുമാണ്.

നല്ലൊരു അദ്ധ്യാപകന്‍ എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചുള്ള, പുരാതന കാലം മുതല്‍ നമ്മുടെ സംസ്‌കാരത്തിലൂടെയും പാരമ്പര്യത്തിലൂടെയും കൈമാറ്റം ചെയ്യപ്പെട്ട ഉള്‍ക്കാഴ്ച ഇന്ന് തികച്ചും പ്രസക്തമായി തുടരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, തന്റെ ‘മാളവികാഗ്‌നിമിത്രം’ എന്ന നാടകത്തില്‍ മഹാകവി കാളിദാസന്‍ എഴുതിയത്, ആഴത്തിലുള്ള അറിവും ഒപ്പം ആ അറിവ് കാര്യക്ഷമമായി പകര്‍ന്നുനല്‍കാന്‍ കഴിവുമുള്ള ആളാണ് നല്ലൊരു അദ്ധ്യാപകന്‍ എന്നാണ്.

ഒരു പ്രശസ്ത സംസ്‌കൃത സുഭാഷിതം നമ്മോട് പറയുന്നു: ‘സര്‍വ്വത്ര വിജയം ഇച്ഛേത്, ശിഷ്യാദ് ഇച്ഛേത് പരാജയം’ – ഒരാള്‍ക്ക് എല്ലായിടത്തും വിജയം ആഗ്രഹിക്കാം, എന്നാല്‍ സ്വന്തം ശിഷ്യന്റെ മുന്നില്‍ മാത്രം പരാജയം ആഗ്രഹിക്കണം. വിദ്യാര്‍ത്ഥികളില്‍ സ്വതന്ത്രമായ ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുക, അവരുടെ ജിജ്ഞാസ ഉണര്‍ത്തുക, ചോദ്യങ്ങള്‍ ചോദിക്കാനുള്ള പ്രവണത വളര്‍ത്തുക, യുക്തിചിന്തയും തീരുമാനമെടുക്കാനുള്ള ശേഷിയും മൂര്‍ച്ച കൂട്ടുക, അവരെ സ്വതന്ത്രരായ വ്യക്തികളായി വളരാന്‍ സഹായിക്കുക എന്നിവ അധ്യാപനത്തിലെ ഏറ്റവും പ്രയോജനകരവും സംതൃപ്തി നല്‍കുന്നതുമായ വശങ്ങളില്‍ പെടുന്നു. ഇത്തരം വിദ്യാഭ്യാസത്തിലൂടെ മാത്രമേ വിജയകരമായ സംരംഭകര്‍, മിടുക്കരായ ശാസ്ത്രജ്ഞര്‍, സര്‍ഗ്ഗാത്മക കലാകാരന്മാര്‍, ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ക്ക് നൂതന പരിഹാരങ്ങള്‍ കണ്ടെത്താന്‍ ശേഷിയുള്ള പൗരന്മാര്‍ എന്നിവരടങ്ങുന്ന തലമുറകളെ നമുക്ക് വാര്‍ത്തെടുക്കാന്‍ സാധിക്കൂ.

അദ്ധ്യാപനം എന്നത് തൊഴില്‍ മാത്രമല്ല; അതൊരു വ്രതമാണ്. അതൊരു കരിയറിനോ ജോലിക്കോ ഉപരിയാണ്; മനുഷ്യകുലത്തെ രൂപപ്പെടുത്തുന്ന പവിത്രമായ ദൗത്യമാണത്. വരാനിരിക്കുന്ന തലമുറകള്‍ക്കായി വഴിവെളിച്ചം കാട്ടുന്ന മഹത്തായ ഉത്തരവാദിത്തമാണത്.

അദ്ധ്യാപനവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ എനിക്ക് സവിശേഷമായ സംതൃപ്തി നല്‍കുന്നുണ്ട്. ഒഡീഷയിലെ റൈരംഗ്പൂരിലുള്ള ശ്രീ അരബിന്ദോ ഇന്റഗ്രല്‍ സ്‌കൂളില്‍ ഞാന്‍ കുട്ടികളെ പഠിപ്പിച്ചിരുന്നു. വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് പുറമെ, കുട്ടികളെ അവരുടെ സംഗീത പരിപാടികള്‍ക്കും കായിക വിനോദങ്ങള്‍ക്കും നാടകങ്ങള്‍ക്കും തയ്യാറാക്കുന്നതില്‍ ഞാന്‍ പങ്കാളിയായിരുന്നു. സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കായുള്ള നമ്മുടെ തയ്യാറെടുപ്പുകളെക്കുറിച്ചും ചടങ്ങുകളിലെ കുട്ടികളുടെ സന്തോഷകരമായ ആവേശത്തെക്കുറിച്ചും ഓര്‍ത്തെടുക്കുന്നത് ഇന്നും എനിക്ക് വലിയ ഉന്മേഷം നല്‍കുന്നു. മനോഹരമായ പ്രകൃതിഭംഗിയുള്ള സ്ഥലങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ പിക്‌നിക്കുകള്‍ക്ക് കൊണ്ടുപോകുന്നതിലും, കളികളിലൂടെയും പര്യവേക്ഷണങ്ങളിലൂടെയും മൃഗങ്ങളുടെയും പക്ഷികളുടെയും മരങ്ങളുടെയും സസ്യങ്ങളുടെയും ലോകം അവരെ പരിചയപ്പെടുത്തുന്നതിലും ഞാന്‍ വലിയ തൃപ്തിയും അര്‍ത്ഥവും കണ്ടെത്തിയിരുന്നു.

സ്‌കൂള്‍ പഠനം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷവും, എന്റെ വിദ്യാര്‍ത്ഥികള്‍ എന്നെ അവരുടെ കുടുംബ ചടങ്ങുകളിലേക്ക് ക്ഷണിക്കാറുണ്ട്. എന്റെ പല വിദ്യാര്‍ത്ഥികളുടെയും പേരുകള്‍ മാത്രമല്ല, നമ്മള്‍ സ്‌നേഹത്തോടെ അവരെ വിളിച്ചിരുന്ന വിളിപ്പേരുകളും എനിക്ക് വ്യക്തമായി ഓര്‍മ്മയുണ്ട്. ഞാന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ നിന്ന് ഞാനും ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. കുട്ടികളുടെ സ്വാഭാവികതയില്‍ നിന്നും ജിജ്ഞാസയില്‍ നിന്നും അദ്ധ്യാപകരും ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

രാഷ്‌ട്രപതിയായുള്ള എന്റെ കാലാവധിയുടെ രണ്ടാം വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍, രാഷ്‌ട്രപതി ഭവന്റെ സമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളോടൊപ്പം ഞാന്‍ സമയം ചെലവഴിക്കുകയും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവരെ പഠിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളെ കാണാനും അവരുടെ ചിന്തകളും ആശയങ്ങളും മനസ്സിലാക്കാനും ഞാന്‍ എപ്പോഴും താത്പര്യപ്പെടുന്നു. അവര്‍ പങ്കുവെക്കുന്ന കാര്യങ്ങള്‍ എപ്പോഴും എന്റെ മനസ്സില്‍ നിലനില്‍ക്കും.

ഏകദേശം പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഞാന്‍ എന്റെ ഗ്രാമത്തിലെ വീട്ടില്‍ ഒരു റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥാപിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുമാണ് ആ സ്‌കൂളില്‍ പഠിക്കുന്നത്. കുട്ടികളെ കാണുന്നതിനായി ഞാന്‍ ഇടയ്‌ക്കിടെ ആ സ്‌കൂള്‍ സന്ദര്‍ശിക്കാറുണ്ട്. ഈ വര്‍ഷം ജൂണ്‍ 20-ന്, എന്റെ ജന്മദിനത്തില്‍ കുട്ടികളെ കാണാന്‍ സാധിച്ചതില്‍ ഞാന്‍ വലിയ സന്തോഷവതിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എന്നോടൊപ്പം സ്‌കൂള്‍ സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്തു. അദ്ദേഹത്തെ കണ്ടുമുട്ടിയ ആ അസാധാരണ അനുഭവം അവര്‍ക്ക് എന്നും നിലനില്‍ക്കുന്ന പ്രചോദന സ്രോതസ്സായിരിക്കും. ആ കുട്ടികള്‍ ഉയര്‍ച്ച കൈവരിക്കുന്നത് കാണുന്നത് എന്നില്‍ പ്രത്യേക അര്‍ത്ഥബോധവും തൃപ്തിയും നിറയ്‌ക്കുന്നു.

വിദ്യാഭ്യാസം പകര്‍ന്നുനല്‍കുക എന്ന ദൗത്യം അദ്ധ്യാപകരുടെ മാത്രം ഉത്തരവാദിത്തമല്ല. തങ്ങളുടെ പെരുമാറ്റത്തിലൂടെയും നേട്ടങ്ങളിലൂടെയും കുട്ടികള്‍ക്ക് മാതൃകയാകുന്നവരും പഠനത്തിന്റെയും പ്രചോദനത്തിന്റെയും വിലയേറിയ ഉറവിടമാണ്. രക്ഷിതാക്കളും രക്ഷാകര്‍ത്താക്കളും തങ്ങളുടെ മക്കളെ പഠിക്കാന്‍ അയക്കുമ്പോള്‍ ഏറ്റവും വലിയ വിശ്വാസമാണ് അദ്ധ്യാപകരില്‍ അര്‍പ്പിക്കുന്നത്. അദ്ധ്യാപകര്‍ കുട്ടികളെ സ്വന്തം മക്കളെപ്പോലെ കാണുമെന്നും, കുട്ടിയുടെ സുരക്ഷയിലും വികസനത്തിലും പരമാവധി ശ്രദ്ധ പുലര്‍ത്തുമെന്നും അവര്‍ വിശ്വസിക്കുന്നു. തങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന ഈ പവിത്രമായ വിശ്വാസം കാത്തുസൂക്ഷിക്കുക എന്നത് ഓരോ അദ്ധ്യാപകന്റെയും ധര്‍മ്മമാണ്. അദ്ധ്യാപകന്റെ മനോഭാവവും പെരുമാറ്റവും കുട്ടികളില്‍ ഭയവും ആശങ്കയും ഉണ്ടാക്കുന്നതോ, മനോവീര്യം തകര്‍ക്കുന്നതോ, ഏതെങ്കിലും തരത്തിലുള്ള അപകര്‍ഷതാബോധം വളരാന്‍ അനുവദിക്കുന്നതോ ആകരുത്. നല്ല അദ്ധ്യാപകര്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളെ അവരുടെ ഏറ്റവും മികച്ച പതിപ്പുകളായി മാറുവാന്‍ സഹായിക്കുന്നു.

വിദ്യാര്‍ത്ഥികളെ നല്ല മനുഷ്യരായി മാറുവാന്‍ വഴിനടത്തുക എന്നത് അദ്ധ്യാപകരുടെ പവിത്രമായ കടമയാണ്. തങ്ങളുടെ ചിന്തകളിലും പ്രവൃത്തികളിലും ധാര്‍മ്മികത പുലര്‍ത്തുന്നതോടൊപ്പം തന്നെ സമൃദ്ധിയും പ്രശസ്തിയും കൈവരിക്കുന്ന വിദ്യാര്‍ത്ഥികളാണ് അദ്ധ്യാപകന്റെ വിജയത്തിന്റെ ജീവിക്കുന്ന പ്രതീകങ്ങള്‍. സാമൂഹിക ഉള്‍ക്കൊള്ളലിന് മുന്‍ഗണന നല്‍കിക്കൊണ്ട് നമ്മുടെ രാജ്യം ഒരു വികസിത രാഷ്‌ട്രമാകുക എന്ന ലക്ഷ്യത്തിലേക്ക് സ്ഥിരതയോടെ മുന്നേറുകയാണ്. ഈ യാത്രയില്‍ നമ്മള്‍ മുന്നേറുമ്പോള്‍, നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെയും പാരമ്പര്യങ്ങളുടെയും മഹത്വത്തെ വിലമതിക്കുന്ന; ശാസ്ത്രീയ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുകയും മാനവരാശിയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന; അന്ത്യോദയ എന്ന സങ്കല്പത്തെ ഉയര്‍ത്തിപ്പിടിക്കുന്ന; പരിസ്ഥിതിയെയും സര്‍വ്വ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന; വ്യക്തിഗതവും കൂട്ടായതുമായ ഉന്നതിക്കായി പരിശ്രമിക്കുന്ന, ഒപ്പം ‘രാഷ്‌ട്രം പ്രഥമം’ എന്ന ബോധത്തോടെ മുന്നോട്ട് പോകുന്നതുമായ വിദ്യാര്‍ത്ഥി തലമുറകളെ നമ്മുടെ അദ്ധ്യാപകര്‍ വാര്‍ത്തെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തെ ഓരോ പൗരനോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു: പ്രതിബദ്ധതയും ആത്മാര്‍ത്ഥതയുമുള്ള നമ്മുടെ അദ്ധ്യാപകരെ എപ്പോഴും ഏറ്റവും ഉയര്‍ന്ന ആദരവോടെ കാണുക. സമര്‍പ്പിതരായ നമ്മുടെ അദ്ധ്യാപകരുടെ സംഭാവനകളിലൂടെ ഭാരതം തുടര്‍ന്നും പഠിക്കുകയും മുന്നില്‍ നിന്ന് നയിക്കുകയും ചെയ്യട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

 

Tags: Draupadi MurmuIndian presidentTeacher's Day
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദ്ധ്യാപക ദിനാശംസകള്‍; വിദ്യാര്‍ത്ഥികളെ നല്ല മനുഷ്യരായി വളര്‍ത്തിയെടുക്കേണ്ടത് അദ്ധ്യാപകരുടെ കടമ: രാഷ്‌ട്രപതി

News

എഐ യുഗത്തിലെ ഗുരുശിഷ്യബന്ധം

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Varadyam

രാഷ്‌ട്രപതി ഭവനിലെ അഷ്ടലക്ഷ്മി

Main Article

പ്രയാണം വികസിത ഭാരതത്തിലേക്ക്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

സൈദുല്ല, മുഹമ്മദ് ബഷീര്‍

കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽനിന്ന് പിടികൂടി

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് ഉടൻ സര്‍വീസ് ആരംഭിക്കും; പരീക്ഷണയോട്ടം തുടങ്ങി

സൈനികത്താവളത്തിൽ സ്‌ഫോടനം; 10 പേർ കൊല്ലപ്പെട്ടു

ചോരക്കളമായി കയ്‌പമംഗലം; അപകടത്തിൽപ്പെട്ട് മരിച്ചത് വി​നോ​ദ​യാ​ത്ര​യ്‌ക്കാ​യി എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ

ദേശീയ ഗുസ്തി താരം അശ്വിനിയും രണ്ടു മക്കളും മരിച്ച നിലയിൽ, മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിൽ

കൈക്കൂലി കേസില്‍ ഇടനിലക്കാരന്‍; കൊച്ചിയില്‍ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍

സ്ഥാനമാനങ്ങളും അപ്രതീക്ഷിത ധനലാഭവും!: സമ്പൂർണ്ണ രാശിഫലം (05 സെപ്റ്റംബർ 2026) – AI ജ്യോതിഷം

രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ കയ്യാങ്കളി, എംഎല്‍എയ്‌ക്ക് പരിക്ക്

ഈ സാമ്പത്തിക വര്‍ഷത്തില്‍ ആറ് ദൗത്യങ്ങള്‍: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.