Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

എഐ യുഗത്തിലെ ഗുരുശിഷ്യബന്ധം

ഡോ. രാജകൃഷ്ണന്‍ വി.കെ.byഡോ. രാജകൃഷ്ണന്‍ വി.കെ.
Sep 5, 2026, 06:50 am IST
inNews

വിദ്യാഭ്യാസം എന്നത് കേവലം അറിവ് സമ്പാദിക്കാനോ തൊഴില്‍ നേടാനോ മാത്രമുള്ളതല്ല. മറിച്ച്, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ പാരമ്പര്യങ്ങളെ വരുംതലമുറകളിലേക്ക് കൈമാറേണ്ടുന്ന മഹത്തായ മാനവിക ദൗത്യമാണ്. ഒരു രാഷ്‌ട്രത്തിന്റെ ഭാവി നിര്‍ണയിക്കപ്പെടുന്നത് അതിന്റെ ക്ലാസ് മുറികളിലാണത്. ഈ പ്രക്രിയയുടെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന അധ്യാപക സമൂഹത്തിനുള്ള ആദരവായാണ് ഭാരതത്തില്‍ ഓരോ വര്‍ഷവും സെപ്റ്റംബര്‍ 5-ന് ദേശീയ അധ്യാപകദിനമായി ആചരിക്കുന്നത്. ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ ജന്മദിനം അധ്യാപകദിനമാക്കപ്പെട്ടത് വ്യക്തിപൂജയ്‌ക്കപ്പുറം അധ്യാപകവൃത്തിയുടെ മഹത്വം ലോകത്തിന് കാണിച്ചുകൊടുക്കുന്നു.

ഭാരതീയ തത്ത്വചിന്തയിലുള്ള അറിവ്, പാശ്ചാത്യചിന്തകളുമായുള്ള സംവാദം, വിദ്യാഭ്യാസത്തിലുള്ള വിശ്വാസം എന്നിവ രൂപപ്പെടുത്തിയ ഡോ. രാധാകൃഷ്ണന്റെ വ്യക്തിത്വം എന്നും ‘അധ്യാപകന്‍’ എന്ന പദവിയിലാണ് അഭിമാനിച്ചിരുന്നത്. ‘രാജ്യത്തെ ഏറ്റവും മികച്ച ബുദ്ധിശാലികള്‍ അധ്യാപകരാകണം’ എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മൂല്യങ്ങളും വിവേകവുമുള്ള ജ്ഞാനാധിഷ്ഠിത സമൂഹം സൃഷ്ടിക്കുന്നതില്‍ ഇന്നും അത്യന്തം പ്രസക്തമാണ്. കുടുംബത്തിനും സമൂഹത്തിനും ഭരണകൂടത്തിനും ഒപ്പം വിദ്യാര്‍ത്ഥികളില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തി ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ എന്നും കേന്ദ്രബിന്ദുവായി നിലകൊള്ളുന്നത് അധ്യാപകനാണ്.

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും കൃത്രിമബുദ്ധിയുടെയും കടന്നുവരവോടെ അറിവ് ഏവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വിദ്യാഭ്യാസത്തിന്റെ രീതികള്‍ സമൂലമായി മാറിയിരിക്കുന്നു. വിവരങ്ങളുടെ ലഭ്യതയില്‍ അധ്യാപകന്റെ പരമ്പരാഗത ഏകാധിപത്യം അവസാനിക്കുകയും സാങ്കേതികവിദ്യ അറിവിനെ ജനാധിപത്യവല്‍ക്കരിക്കുകയും ചെയ്തതോടെ, ഈ യന്ത്രയുഗത്തില്‍ അധ്യാപകന്റെ പ്രസക്തി എന്താണെന്ന ചോദ്യം ഉയരുന്നു. സാങ്കേതികമായ കൗതുകങ്ങള്‍ക്കപ്പുറം മനുഷ്യസംസ്‌കാരത്തിന്റെ ഭാവിയെത്തന്നെ സ്പര്‍ശിക്കുന്ന ഗൗരവമേറിയ ഒരു വിഷയമാണിത്.

വിദ്യാഭ്യാസം വെറും വിവരശേഖരണമല്ല; മറിച്ച് വ്യക്തിയുടെ ബൗദ്ധികവും ധാര്‍മികവും വൈകാരികവുമായ വളര്‍ച്ചയുടെ സമഗ്ര പ്രക്രിയയാണ്. അതിനാല്‍ സാങ്കേതികവിദ്യയ്‌ക്ക് അറിവ് പകരാന്‍ കഴിയുമെങ്കിലും അധ്യാപകന്റെ പകരക്കാരനാകാന്‍ സാധിക്കില്ല.

ഭാരതീയ പാരമ്പര്യത്തില്‍ അധ്യാപകന്‍ വെറുമൊരു ഇന്‍സ്ട്രക്ടറല്ല, അജ്ഞാനമാകുന്ന ഇരുട്ടിനെ അകറ്റി ആത്മീയവും ബൗദ്ധികവുമായ ഉണര്‍വ്വേകുന്ന ‘ഗുരു’വാണ്. ജീവിതത്തിന്റെ അര്‍ത്ഥം തിരിച്ചറിയാന്‍ ശിഷ്യനെ സഹായിക്കുന്ന ഈ ഗുരുസങ്കല്‍പ്പമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്്  യുഗത്തിലും അധ്യാപകന്റെ സ്ഥാനം അദ്വിതീയമായി നിലനിര്‍ത്തുന്നത്.

വേദകാലം മുതല്‍ ഭാരതത്തിലെ ഗുരുകുല സമ്പ്രദായവും നളന്ദ, തക്ഷശില തുടങ്ങിയ മഹാവിദ്യാലയങ്ങളും കേവലം പുസ്തകപഠനത്തിനപ്പുറം ഒരു ജീവിതരീതിയെയാണ് പ്രതിനിധീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ ആചാര്യന്മാരുടെ ജീവിതശൈലിയില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും നേരിട്ട് കണ്ടുപഠിക്കുകയും ജ്ഞാനത്തെ ജീവസ്സുറ്റ പാരമ്പര്യമായി സ്വീകരിക്കുകയും ചെയ്തു. ഗുരുവിലൂടെ ശിഷ്യനിലേക്ക് ഒഴുകുന്ന ഈ സാംസ്‌കാരികവും ധാര്‍മികവുമായ പൈതൃകമാണ് യഥാര്‍ത്ഥ വിദ്യാഭ്യാസമെന്ന ദര്‍ശനം ലോകത്തിനു മുന്നില്‍ ഭാരതം അവതരിപ്പിച്ചത്.

ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്‍ പുരാതന ഭാരതീയ ഗുരുപാരമ്പര്യത്തെ ആധുനിക ജനാധിപത്യ ആവശ്യങ്ങളുമായി സമന്വയിപ്പിച്ച വ്യക്തിയാണ്. സാമ്പത്തിക, ഭൗതിക പുരോഗതിക്കപ്പുറം മനുഷ്യന്റെ സ്വാതന്ത്ര്യം, വിവേകം, ആത്മബോധം എന്നിവ പോഷിപ്പിക്കുന്ന സമഗ്ര വ്യക്തിത്വവികാസമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വിശ്വസിച്ചു. അറിവ്, ഉത്തരം മനഃപാഠമാക്കാനല്ല, മറിച്ച് സ്വയം ചിന്തിക്കാനും ചോദ്യം ചെയ്യാനുമുള്ള ആര്‍ജ്ജവം നല്‍കാനാണ് ഉപകരിക്കേണ്ടത്. അതുകൊണ്ടുതന്നെ ‘മറ്റുള്ളവരെ സ്വയം ചിന്തിക്കാന്‍ പ്രാപ്തരാക്കുന്നവരാണ്’ യഥാര്‍ഥ അധ്യാപകരെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം അത്യന്തം പ്രസക്തമാണ്.

ഇന്ന് വിദ്യാഭ്യാസം കേവലം പരീക്ഷ, മാര്‍ക്ക്, തൊഴില്‍ എന്നിവയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരു മത്സരവിപണിയാണ്. അറിവ് വര്‍ധിച്ചിട്ടും മനുഷ്യബന്ധങ്ങളും സഹാനുഭൂതിയും ക്ഷയിക്കുന്ന ഈ അസന്തുലിതാവസ്ഥയിലാണ് കൃത്രിമബുദ്ധി(അക)യുടെ കടന്നുവരവ്. അക വിവര ശേഖരണത്തെയും പഠനത്തെയും എളുപ്പമാക്കിയെങ്കിലും, ഇത് അധ്യാപകന്റെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഇന്നത്തെ അധ്യാപകന്‍ കേവലം വിഷയവിദഗ്‌ദ്ധന്‍ മാത്രമല്ല; മൂല്യങ്ങള്‍ പകരുന്നവനും മാനസിക-സാമൂഹിക പിന്തുണ നല്‍കുന്നവനുമാകണം. സാങ്കേതികവിദ്യയെ ഭയക്കാതെ, അതിനെ മാനവികതയുടെ വളര്‍ച്ചയ്‌ക്കായി വിമര്‍ശനാത്മകമായി ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയാണ് അധ്യാപകന്‍ ചെയ്യേണ്ടത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് വിവരലഭ്യത  എളുപ്പമാക്കുമ്പോള്‍ ചിന്തയുടെ ആഴവും ചോദ്യം ചെയ്യാനുള്ള ക്ഷമയും കുറയാം. അതിനാല്‍ യഥാര്‍ത്ഥ വെല്ലുവിളി വിവരങ്ങളല്ല, അവയെ വിവേകപൂര്‍വം ഉപയോഗിക്കാനുള്ള ധാര്‍മികബോധമാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അകക്ക് കഴിയുമെങ്കിലും ശരിയായ ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിപ്പിക്കാനോ ജീവിതത്തിന് അര്‍ത്ഥം നല്‍കാനോ അതിനാവില്ല. പരാജയങ്ങളില്‍ തളരുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരാനും മനുഷ്യവികാരങ്ങളെ തിരിച്ചറിയാനും ഒരു അല്‍ഗോരിതത്തിനും സാധിക്കില്ല. അധ്യാപകന്റെ പങ്ക് അതിപ്രധാനമാകുന്നതും ഇവിടെയാണ്. അറിവ് നല്‍കുന്നയാളില്‍ നിന്ന് അര്‍ത്ഥവും ജീവിതവും വായിക്കാന്‍ പഠിപ്പിക്കുന്ന മാര്‍ഗദര്‍ശിയായി അധ്യാപകന്റെ പങ്ക് ഇന്ന് മാറിയിരിക്കുന്നു.

വിദ്യാര്‍ത്ഥികളെ രാഷ്‌ട്രനിര്‍മ്മാണത്തിന്റെ കേന്ദ്രശക്തിയാക്കുന്ന ദേശീയ വിദ്യാഭ്യാസനയം 2020-ഉം ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ദര്‍ശനങ്ങളെ തന്നെയാണ് മുന്നോട്ടുവെക്കുന്നത്. ഒരുമിച്ച് ജീവിക്കാനും യഥാര്‍ത്ഥ മനുഷ്യനായി വളരാനും പഠിപ്പിക്കുന്ന യുനെസ്‌കോയുടെ വിദ്യാഭ്യാസ സ്തംഭങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ, മനുഷ്യബന്ധങ്ങളും ധാര്‍മികതയും അനുഭവങ്ങളിലൂടെ പകരാന്‍ യന്ത്രങ്ങള്‍ക്കല്ല, മികച്ച അധ്യാപകര്‍ക്ക് മാത്രമേ സാധിക്കൂ.

ഭാരതീയ സംസ്‌കാരത്തില്‍ ഗുരുവിനുള്ള ദൈവതുല്യമായ സ്ഥാനം അന്ധവിശ്വാസമല്ല, മറിച്ച് അജ്ഞാനത്തെ അകറ്റി പുതിയ ചിന്തകളെ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അധ്യാപക ധര്‍മ്മത്തോടുള്ള ആദരവാണ്. ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, സ്വാമി വിവേകാനന്ദന്‍, ഗാന്ധിജി തുടങ്ങിയ മഹാന്മാരുടെ ജീവിതം തെളിയിക്കുന്നത് കേവലം പാഠപുസ്തകങ്ങളല്ല, മറിച്ച് വഴിനടത്തിയ മഹത്തായ അധ്യാപകരാണ് അവരെ രൂപപ്പെടുത്തിയത് എന്നാണ്. തലമുറകളെ സ്വാധീനിക്കുന്ന അധ്യാപകന്‍ അതിനാല്‍ത്തന്നെ സമൂഹത്തിന്റെ നിശ്ശബ്ദ ശില്‍പിയാണ്.

കൃത്രിമബുദ്ധിയുടെ കാലഘട്ടത്തില്‍ വിവരങ്ങള്‍ സൗജന്യമായി ലഭിക്കുമ്പോഴും വിവേകമാണ് യഥാര്‍ത്ഥ സമ്പത്ത് എന്ന ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ ചിന്തകള്‍ ഏറെ പ്രസക്തമാകുന്നു. ഇവിടെ അധ്യാപകന്‍ വിവരവിതരണക്കാരനല്ല, മറിച്ച് സ്വതന്ത്ര ചിന്ത വളര്‍ത്തുന്ന പ്രചോദകനാണ്. വാചകങ്ങളേക്കാള്‍ അധ്യാപകന്റെ ജീവിതവും വ്യക്തിത്വവുമാണ് ഏറ്റവും വലിയ പാഠപുസ്തകം എന്ന ഭാരതീയ ഗുരു-ശിഷ്യ പാരമ്പര്യം ഇന്നും നിലനില്‍ക്കുന്നു. അതിനാല്‍, രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന മനുഷ്യവിഭവശേഷിയെ വാര്‍ത്തെടുക്കുന്ന അധ്യാപകരില്‍ നടത്തുന്ന നിക്ഷേപം യഥാര്‍ത്ഥത്തില്‍ രാഷ്‌ട്രഭാവിയിലേക്കുള്ള നിക്ഷേപം തന്നെയാണ്.

ദേശീയ അധ്യാപകദിനം കേവലം ഒരു ആഘോഷമല്ല; മറിച്ച് അധ്യാപകവൃത്തിയുടെ മഹത്വം സംരക്ഷിക്കാനും വിദ്യാഭ്യാസത്തിന്റെ ദിശയെക്കുറിച്ച് ആത്മപരിശോധന നടത്താനുമുള്ള അവസരമാണ്. ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ ജീവിതം തെളിയിക്കുന്നത് അധ്യാപകന്റെ യഥാര്‍ത്ഥ മഹത്വം പദവികളിലല്ല, മറിച്ച് ശിഷ്യരുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളിലാണെന്നാണ്. രാഷ്‌ട്രപതിയായ ശേഷവും സ്വയം ഒരു അധ്യാപകനായി മാത്രം കണ്ട അദ്ദേഹത്തിന്റെ വിനയവും ദര്‍ശനവുമാണ് ഭാവിയെ സുരക്ഷിതമാക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്നത്.

കൃത്രിമബുദ്ധി എത്രതന്നെ പുരോഗമിച്ചാലും മനുഷ്യന്റെ സര്‍ഗ്ഗാത്മകത, കരുണ, ധാര്‍മികത എന്നിവയ്‌ക്ക് പകരമാകാന്‍ അതിന് കഴിയില്ല. അതിനാല്‍ ഭാവിയിലെ വിദ്യാഭ്യാസം സാങ്കേതികവിദ്യയുടെയും മാനവികതയുടെയും സര്‍ഗ്ഗാത്മകമായ സമന്വയമായിരിക്കണം; ആ സമന്വയത്തിന്റെ ശില്‍പി അധ്യാപകനാണ്. വിവരങ്ങളെ ജ്ഞാനവും വിവേകവുമാക്കി മാറ്റുന്ന ഗുരുപാരമ്പര്യവും രാധാകൃഷ്ണന്റെ വിദ്യാഭ്യാസദര്‍ശനവും അകയുടെ സാധ്യതകളും പരസ്പരപൂരകങ്ങളാണ്. യന്ത്രങ്ങള്‍ ഉത്തരങ്ങള്‍ നല്‍കിയേക്കാം, എന്നാല്‍ ജീവിതത്തിന് അര്‍ത്ഥം നല്‍കി മനുഷ്യനെ വാര്‍ത്തെടുക്കുന്ന ദൗത്യം എന്നും ഗുരുവില്‍ത്തന്നെ നിക്ഷിപ്തമാണ്; ഇതുതന്നെയാണ് ദേശീയ അധ്യാപകദിനത്തിന്റെയും ശാശ്വത സന്ദേശം.

 

Tags: Teacher's DayDr. Sarvepalli Radhakrishnanഡോ. സര്‍വേപള്ളി രാധാകൃഷ്ണന്‍ദേശീയ അധ്യാപകദിനം
ഡോ. രാജകൃഷ്ണന്‍ വി.കെ.
ഡോ. രാജകൃഷ്ണന്‍ വി.കെ.
സംസ്‌കൃതഭാരതി - വിശ്വസംസ്‌കൃതപ്രതിഷ്ഠാനം-സംസ്ഥാന ബാലകേന്ദ്രപ്രമുഖ് [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

India

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

Main Article

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

India

അദ്ധ്യാപക ദിനാശംസകള്‍; വിദ്യാര്‍ത്ഥികളെ നല്ല മനുഷ്യരായി വളര്‍ത്തിയെടുക്കേണ്ടത് അദ്ധ്യാപകരുടെ കടമ: രാഷ്‌ട്രപതി

Main Article

ആധുനിക ഭാരതീയ വിദ്യാഭ്യാസ നയത്തിന് അടിത്തറയിട്ട വിദ്യാഭ്യാസ വിചക്ഷണന്‍

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.