Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യാസിന്‍ മാലിക്കിന് വധശിക്ഷ തന്നെ നല്‍കണം; ബലിദാനിയായ സ്‌ക്വാഡ്രണ്‍ ലീഡര്‍ രവി ഖന്നയുടെ ഭാര്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2026, 07:00 am IST
inIndia

ന്യൂദല്‍ഹി: തീഹാര്‍ ജയിലില്‍ കഴിയുന്ന നിരോധിത ഭീകര സംഘടനാ നേതാവ് യാസിന്‍ മാലിക്കിന് വധശിക്ഷ നല്‍കണമെന്ന് വീരമൃത്യു വരിച്ച വ്യോമസേന ഉദ്യോഗസ്ഥന്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ രവി ഖന്നയുടെ ഭാര്യ നിര്‍മല്‍ ഖന്ന.

1990ല്‍ കശ്മീരി പണ്ഡിറ്റ് നഴ്‌സ് സര്‍ള ഭട്ടിനെ കൊലപ്പെടുത്തിയെന്ന കേസില്‍ യാസിന്‍ മാലിക് കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന തനിക്ക് വധശിക്ഷ നല്‍കണമെന്നും ശിക്ഷാ വിധിക്കെതിരെയുള്ള അപ്പീല്‍ ഹര്‍ജി പിന്‍വലിക്കുകയാണെന്നും യാസിന്‍ മാലിക് കഴിഞ്ഞ ദിവസം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഭാര്യ മുസ്ഹാല്‍ മാലികിനോട് സംസാരിച്ചിട്ട് വര്‍ഷങ്ങളായി. അവര്‍ക്ക് വിവാഹമോചനം നല്‍കാന്‍ ആഗ്രഹിക്കുന്നതായും ഇയാള്‍ കോടതിയെ അറിയിച്ചു. യാസിന്‍ മാലിക് സ്വമേധയാ വധശിക്ഷ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടെങ്കില്‍ അത് നല്‍കണമെന്ന് നിര്‍മല്‍ ഖന്ന മാധ്യമങ്ങളോട് പ്രതികരിച്ചു.

1990 ജനുവരി 25ന് ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രവി ഖന്നയുടെ ഭാര്യയാണ് നിര്‍മല്‍ ഖന്ന. കേസില്‍ യാസിന്‍ മാലിക് പ്രതിയാണ്. അയാള്‍ സ്വയം വധശിക്ഷ ആവശ്യപ്പെടുകയാണെങ്കില്‍ അത് നല്‍കണം. സമൂഹത്തിന്റെ കണ്ണില്‍ സഹതാപം നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് കഴിഞ്ഞദിവസം നടത്തിയത്. താന്‍ സമാധാനത്തിന്റെ മിശിഹയാണെന്നും കുറ്റക്കാരനല്ലെന്നും പറഞ്ഞ് ആളുകളെ കബളിപ്പിക്കാനുള്ള ശ്രമമാണത്. കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് വീണ്ടും സമയം തേടി വിചാരണ നീട്ടിക്കൊണ്ടുപോകുന്ന രീതിയാണ് യാസിന്‍ മാലികിന്റേത്. 36 വര്‍ഷമായി ഞാന്‍ ഈ വേദനയും പേറി ജീവിക്കുന്നു. ഇനിയെങ്കിലും വധശിക്ഷ നല്‍കണം, യാസിന്‍ മാലിക്കിന്റെ ഭാര്യ മുസ്ഹാല്‍ മാലികും ഭാരതത്തിനെതിരെ ഗൂഢാലോചന നടത്തുകയാണ്. വധശിക്ഷ നടപ്പിലാക്കാന്‍ കഴിയില്ലെങ്കില്‍ അയാളെ ഞങ്ങള്‍ക്ക് കൈമാറൂ. ശിക്ഷ നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് അനുമതി നല്‍കൂവെന്നും നിര്‍മല്‍ ഖന്ന പ്രതികരിച്ചു.

ഭീകരവാദത്തിനെതിരെ ഫണ്ട് സ്വരൂപിക്കല്‍, വ്യോമസേന ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രമണം, റുബയ്യ സയീദിനെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി ഭാരതത്തില്‍ നിരവധി കേസുകളില്‍ പ്രതിയാണ് യാസിന്‍ മാലിക്. 2022ല്‍ ഭീകരവാദത്തിന് ഫണ്ട് നല്‍കിയ കേസില്‍ മാലിക്കിന് ദല്‍ഹി പ്രത്യേക എന്‍ഐഎ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഒപ്പം വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ വിധിച്ചെങ്കിലും ഇവയെല്ലാം ഒരേസമയം അനുഭവിക്കാനാണ് കോടതി നിര്‍ദേശം.

Tags: Death penaltyYasin MalikSquadron Leader Ravi KhannaNirmal KhannaKashmiri Pandit nurse Sarla Bhat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

India

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

India

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം
Article

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

Editorial

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്ഥാനമാനങ്ങളും അപ്രതീക്ഷിത ധനലാഭവും!: സമ്പൂർണ്ണ രാശിഫലം (05 സെപ്റ്റംബർ 2026) – AI ജ്യോതിഷം

രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ കയ്യാങ്കളി, എംഎല്‍എയ്‌ക്ക് പരിക്ക്

ഈ സാമ്പത്തിക വര്‍ഷത്തില്‍ ആറ് ദൗത്യങ്ങള്‍: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ബാലവേലയും കുട്ടിക്കടത്തും; 3800ലധികം കുട്ടികളെ രക്ഷപ്പെടുത്തി എന്‍സിപിസിആര്‍

അദ്ധ്യാപക ദിനാശംസകള്‍; വിദ്യാര്‍ത്ഥികളെ നല്ല മനുഷ്യരായി വളര്‍ത്തിയെടുക്കേണ്ടത് അദ്ധ്യാപകരുടെ കടമ: രാഷ്‌ട്രപതി

യാസിന്‍ മാലിക്കിന് വധശിക്ഷ തന്നെ നല്‍കണം; ബലിദാനിയായ സ്‌ക്വാഡ്രണ്‍ ലീഡര്‍ രവി ഖന്നയുടെ ഭാര്യ

കുളത്തിനാല്‍ ഗംഗാധരന്‍സ്വാമി: അയ്യന്റെ തിരുവാഭരണങ്ങള്‍ ശിരസ്സേറ്റിയ പുണ്യം

എഐ യുഗത്തിലെ ഗുരുശിഷ്യബന്ധം

കൃഷ്ണസ്പര്‍ശം: മാറേണ്ടിടത്ത് മാറാനുള്ള വിവേകം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.