Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കുളത്തിനാല്‍ ഗംഗാധരന്‍സ്വാമി: അയ്യന്റെ തിരുവാഭരണങ്ങള്‍ ശിരസ്സേറ്റിയ പുണ്യം

അഭിജിത് ഗാണപത്യംbyഅഭിജിത് ഗാണപത്യം
Sep 5, 2026, 06:55 am IST
inSamskriti

അയ്യപ്പസ്വാമിയുടെ തിരുവാഭരണ പേടകം ശിരസ്സിലേറ്റിക്കഴിഞ്ഞാല്‍ പ്രായത്തിന്റെ അവശതകളെയെല്ലാം മറന്നു കുതിച്ചിരുന്ന ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള അയ്യപ്പപുണ്യത്തില്‍ വിലയിച്ചിരിക്കുന്നു. അയ്യപ്പന്റെ തിരുവാഭരണങ്ങള്‍ ശിരസിലേറ്റാന്‍ ആറുപതിറ്റാണ്ടോളം ഭാഗ്യം ലഭിച്ചു ഈ ഗുരുസ്വാമിക്ക്. കഴിഞ്ഞ മണ്ഡലകാലത്തുമാത്രമാണ് പവിത്രമായ ഈ പുണ്യകര്‍മ്മത്തില്‍ നിന്നു മാറി പ്രായാധിക്യത്താല്‍ അദ്ദേഹം വിശ്രമവഴിയിലേക്ക് ചുവടുമാറ്റിച്ചവിട്ടിയത്. തിരുവാഭരണ വാഹക സംഘത്തില്‍ ദീര്‍ഘകാലം ഗുരുസ്വാമിയായിരുന്ന ഗംഗാധരന്‍ പിള്ള ഇരുപതാം വയസു മുതല്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി നാടും കാടും കാല്‍നടയായി താണ്ടി. തിരുവാഭരണപ്പെട്ടി ചുമന്ന അവസാന മണ്ഡലകാലം വരെ തനിക്ക് തിരുവാഭരണ പേടകവുമായുള്ള യാത്രക്കിടെ ഒരു ക്ഷീണോ തളര്‍ച്ചയോ തോന്നിയിട്ടില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. അത്ര തീക്ഷണമായിരുന്നു അദ്ദേഹത്തിന്റെ വ്രതനിഷ്ഠ. അത്ര ശക്തമായിരുന്നു അയ്യപ്പസ്വാമിയിലുള്ള അദ്ദേഹത്തിന്റെ ദൃഢവിശ്വാസം.

അച്ഛന്‍ നാരായണ പിള്ളയ്‌ക്കൊപ്പം ആദ്യമായി ഘോഷയാത്രയെ അനുഗമിച്ചത് ഇരുപതാം വയസ്സില്‍. ദുര്‍ഘടം നിറഞ്ഞ കാനനപാതയില്‍ ശരണമന്ത്രങ്ങള്‍ മാത്രം തുണയായ കാലമായിരുന്നു അത്. വ്രതശുദ്ധിയുടെ കരുത്തും അയ്യപ്പസ്വാമിയുടെ അനുഗ്രഹവും അടുത്ത അറിഞ്ഞ സമയങ്ങള്‍. അന്നത്തെ അനുഭവകഥകള്‍ പറയുമ്പോഴെല്ലാം ഗംഗാധരന്‍ പിള്ള ഗുരുസ്വാമിയുടെ കണ്ണ് നിറയുമായിരുന്നു. അത് ഭക്തിയുടെ, വിശുദ്ധിയുടെ ആനന്ദക്കണ്ണീരായിരുന്നു. താന്‍ തിരുവാഭരണം ചുമന്ന ആറു പതിറ്റാണ്ടിനിടയില്‍ ഒരിക്കല്‍പ്പോലും തിരുവാഭരണ ഘോഷയാത്രയുടെ രീതിക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ഈ ഗുരുസ്വാമി സാക്ഷ്യപ്പെടുത്തിയിരുന്നു.

ദക്ഷിണ സ്വീകരിച്ച ശേഷം പന്തളം രാജാവ് അണിയിക്കുന്ന മാല ധരിക്കുന്നതോടെയാണ് തിരുവാഭരണം ശിരസ്സിലേറ്റാനുള്ള ചടങ്ങുകള്‍ക്ക് തുടക്കമാവുക. പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് തിരുവാഭരണ യാത്ര ആരംഭിക്കുക. ആദ്യ ദിനം അയിരൂര്‍ പുതിയ കാവ് ക്ഷേത്രത്തിലും രണ്ടാം ദിവസം ളാഹയിലെ വനംവകുപ്പ് സത്രത്തിലും വിശ്രമിച്ചാണ് മൂന്നാം നാള്‍ ശബരിമല സന്നിധാനത്ത് തിരുവാഭരണ വാഹകകസംഘം എത്തിച്ചേരുക. വൃശ്ചികം ഒന്ന് മുതല്‍ വ്രതം ആരംഭിക്കുന്ന പതിവ് ജീവിതാവസാനംവരേയും ഗംഗാധരന്‍ പിള്ള ഗുരുസ്വാമി തെറ്റിച്ചിട്ടില്ല. സംഘത്തില്‍ 22 പേരാണ് ഉള്ളത്. പണ്ടൊക്കെ യാത്രാമധ്യേ ഭക്ഷണം പാകം ചെയ്തു കഴിക്കുകയായിരുന്നു. ഇപ്പോള്‍ അതു മാറി പുറത്തു ഭക്തിയോടെ പാചകം ചെയ്ത ആഹാരം ലഭിക്കുന്നു എന്നതൊഴിച്ചാല്‍ നിഷ്ഠകളില്‍ ഒന്നിനും അറുപതാണ്ടിനിടയില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. മകരവിളക്കു കഴിഞ്ഞ് അഞ്ചാംനാള്‍ മലയിറങ്ങി മൂന്നാംദിവസം പന്തളം കൊട്ടാരത്തില്‍ തിരുവാഭരണങ്ങള്‍ തിരിച്ചേല്‍പിക്കുന്നതോടെയാണ് ഘോഷയാത്രക്ക് സമാപനമാകുക.

വ്രതശുദ്ധിയുടെ കണിശതയും അയ്യപ്പ സ്വാമിയോടുള്ള അര്‍പ്പണ ബോധവുമായിരുന്നു അവസാനശ്വാസം വരേയും അദ്ദേഹത്തിന് കരുത്തായത്. പന്തളത്ത് നിന്ന് തിരുവാഭരണം ഇനിയുള്ള മണ്ഡലകാലങ്ങളിലും തലയിലേറ്റുന്നത് ഗംഗാധരന്‍ പിള്ള ഗുരുസ്വാമിയുടെ ശിഷ്യന്മാര്‍ തന്നെയാണ്. കഴിഞ്ഞ മണ്ഡലകാലത്ത് പ്രായത്തിന്റെ അവശതകളാല്‍ തിരുവാഭരണപ്പെട്ടി ശിരസ്സിലേറ്റിയില്ലെങ്കിലും നാല്‍പത്തിയൊന്ന് വരെ നീണ്ട ആഴിപൂജ ചടങ്ങുകള്‍ക്ക്അദ്ദേഹം കാര്‍മികത്വം വഹിച്ചിരുന്നു.

Tags: Lord Ayyappaകുളത്തിനാല്‍ ഗംഗാധരന്‍സ്വാമിKulathinal Gangadharan Swamiതിരുവാഭരണ പേടകംഗുരുസ്വാമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Article

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

Samskriti

എന്താണ് അയ്യപ്പന്‍ തീയാട്ട്?

Kerala

എന്താണ് വാജി വാഹനം? അയ്യപ്പന്റെ വാഹനം പുലിയോ കുതിരയോ?

Samskriti

സ്വാമി അയ്യപ്പന്റെ മൗനരഹസ്യം

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.