കുളത്തിനാല്‍ ഗംഗാധരന്‍സ്വാമി: അയ്യന്റെ തിരുവാഭരണങ്ങള്‍ ശിരസ്സേറ്റിയ പുണ്യം
അയ്യപ്പസ്വാമിയുടെ തിരുവാഭരണ പേടകം ശിരസ്സിലേറ്റിക്കഴിഞ്ഞാല്‍ പ്രായത്തിന്റെ അവശതകളെയെല്ലാം മറന്നു കുതിച്ചിരുന്ന ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള അയ്യപ്പപുണ്യത്തില്‍ വിലയിച്ചിരിക്കുന്നു. അയ്യപ്പന്റെ തിരുവാഭരണങ്ങള്‍ ശിരസിലേറ്റാന്‍ ആറുപതിറ്റാണ്ടോളം ഭാഗ്യം ലഭിച്ചു...

























