Kerala

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: താമരശേരിയില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.താമരശേരി കമ്മാളുക്കുന്നത്ത് ബൈജു,കോടഞ്ചേരി ജിതിന്‍ മൈക്കിള്‍, ഈങ്ങാപ്പുഴ വെള്ളാടിക്കാവില്‍ കെ എം ഷാജി എന്നിവരാണ് പിടിയിലായത്.

താമരശേരി പൊലിസ് ആണ് ഇവരെ പിടികൂടിയത്. താമരശേരി കമ്മാളന്‍കുന്നത്ത് ചൊവ്വാഴ്ചയാണ് കേസിനാധാരമായ സംഭവം നടന്നത്. താമരശേരി പൊലിസും എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തിയത്.

അടച്ചിട്ട വീട്ടില്‍ നിന്ന് 70 വെടിയുണ്ടകളും 63 കുപ്പി വിദേശമദ്യവുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുകയാണെന്ന് പൊലിസ് അറിയിച്ചു.

 

Recent Posts