Kerala

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ക്രിമിനല്‍ കേസ് പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ പൊലീസ് ഒഴിവാക്കി.പൊലീസ് റിപ്പോര്‍ട്ട് പ്രകാരം ഇയാളെ ഒഴിവാക്കണമെന്ന് രമേശ് ചെന്നിത്തലയുടെ ഓഫീസ് നിലപാടെടുത്തിരുന്നു.

നെയ്യാറ്റിന്‍കര നിയമസഭ മണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങില്‍ നിന്നാണ് ഡിസിസി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്‌ളിനെ ഒഴിവാക്കിയത്.

കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയിലെ എംഎല്‍എ എന്‍ ശക്തന്‍ സംഘടിപ്പിച്ച പരിപാടയിലെ ഉദ്ഘാടകനായിരുന്നു രമേശ് ചെന്നിത്തല.ജോസ് ഫ്രാങ്ക്‌ളിനായിരുന്നു സ്വാഗതപ്രാസംഗികന്‍.ലൈംഗിക പീഡനക്കേസിലെ പ്രതിയുമായി വേദി പങ്കിടാനാകില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പ്രകാരം ആഭ്യന്തരമന്ത്രിയുടെ ഓഫീസ് അറിയിച്ചു.തുടര്‍ന്ന് ജോസ് ഫ്രാങ്ക്‌ളിനെ ഒഴിവാക്കിയതോടെയാണ് ചെന്നിത്തല പരിപാടിക്ക് എത്തിയത്. മന്ത്രി റോജി എം ജോണും പരിപാടിയില്‍ പങ്കെടുത്തു.

അടുത്തിടെ ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം ചേന്തിയില്‍ നടന്ന പരിപാടിയുടെ സംഘാടകന്‍ ക്രിമിനല്‍ കേസ് പ്രതിയാണെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കെടുത്തിരുന്നില്ല.ഈ ചടങ്ങില്‍ പങ്കെടുക്കാതെ അതു വഴി ചെമ്പഴന്തിയിലേക്ക് പോയ മുഖ്യമന്ത്രിയോട് ഡി സി സി അംഗമായിരുന്ന പരിപാടിയുടെ സംഘാടകന്‍ ചേന്തി അനില്‍ കയര്‍ത്ത് സംസാരിച്ചതും പിന്നാലെ ഇയാളെ റിമാന്‍ഡ് ചെയ്തതും ശ്രദ്ധ നേടിയിരുന്നു.

 

Recent Posts