കോഴിക്കോട്: താമരശേരിയിലെ സ്പായിലെത്തി സ്ത്രീകളെക്കൊണ്ട് മസാജ് ചെയ്യിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ചെയ്തുവെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. കോടഞ്ചേരി സ്റ്റേഷനിലെ മുഹമ്മദ് ഫാസിലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അടിവാരത്തെ സ്പായില്‍ ആഗസ്റ്റ് 14നായിരുന്നു ആരോപിക്കപ്പെടുന്ന സംഭവം. പരിശോധനയ്‌ക്കു വന്നതാണെന്ന് അറിയിച്ച ഇയാള്‍, സ്ത്രീ ജീവനക്കാരികളെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ചശേഷം മേലുദ്യോഗസ്ഥര്‍ക്കു നല്‍കാനെന്ന പേരില്‍ ഭീഷണിപ്പെടുത്തി 1,500 രൂപ വാങ്ങിയെടുത്തുവെന്നാണ് കണ്ടെത്തല്‍. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
















