Kerala

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തുനിന്ന് ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു. ‘എംഎസ്സി ബെറില്‍’ എന്ന കപ്പലാണ് എട്ട് കണ്ടെയ്‌നറുകളുമായി സ്‌പെയിനിലെ വലന്‍സിയ തുറമുഖത്തേക്ക് യാത്രയായത്.

കഴിഞ്ഞ ആഗസ്റ്റ് 18ന് മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്‌നറുകള്‍ ഉള്‍പ്പെടെയാണ് കപ്പലില്‍ ഉളളത്.മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തതില്‍ ഒരു കണ്ടെയ്‌നറില്‍ ഭക്ഷ്യവസ്തുക്കളും മറ്റൊന്നില്‍ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേയുടെ ഉല്‍പന്നങ്ങളുമാണ്.ബാക്കി ആറ് കണ്ടെയ്‌നറുകള്‍ കൊച്ചിയില്‍നിന്ന് വിഴിഞ്ഞത്ത് എത്തിച്ച കടല്‍ വിഭവങ്ങള്‍ ഉള്‍പ്പടെയാണ്. വിഴിഞ്ഞത്തുനിന്ന് പുറപ്പെട്ട കപ്പല്‍ പോര്‍ച്ചുഗലിലെ ‘പോര്‍ട്ട് ഓഫ് സയന്‍സ്’ തുറമുഖത്ത് അടുക്കും. അവിടെനിന്നും വലന്‍സിയയില്‍ നങ്കൂരമിടും.

സാധാരണയായി കേരളത്തില്‍നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ചരക്കുകള്‍ എത്തിക്കാന്‍ 60 ദിവസത്തോളം വേണ്ടിവരും.എന്നാല്‍ വിഴിഞ്ഞം വഴി 20 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കും.

Recent Posts