ന്യൂദല്‍ഹി: പ്രതിപക്ഷ ഉപനേതൃപദവി വിഷയത്തില്‍ സിപിഐ കടുത്ത തീരുമാനങ്ങളിലേക്ക് ഉടന്‍ പോകില്ലെന്ന് സൂചന.സിപിഎമ്മിന്റെ ഔദ്യോഗിക തീരുമാനം വരും വരെ കാത്തിരിക്കാനാണ് നീക്കം.സി പി എമ്മുമായുളള തര്‍ക്കങ്ങള്‍ക്കിടെ സിപിഐയുടെ നിര്‍ണായകയോഗം ദല്‍ഹിയില്‍ ചേര്‍ന്നു. സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന ശേഷം സിപിഎം ഔദ്യോഗികമായി തീരുമാനം അറിയിക്കുമെന്നാണ് സി പി ഐയുടെ പ്രതീക്ഷ.പ്രതിപക്ഷ ഉപനേതൃ പദവിയില്‍ ഉറച്ചുനില്‍ക്കുന്നു. അത് എപ്പോഴും പറയേണ്ടതില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
















