India

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

മനുസ്മൃതിയിലെ പുരുഷാധിപത്യത്തെ തകര്‍ക്കണമെന്ന് മഹാരാഷ്ട്രയിലെ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്ത് ഞെളിഞ്ഞ രാഹുല്‍ ഗാന്ധിക്ക് കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ സ്ത്രീവിരുദ്ധ പ്രസ്താവന തിരിച്ചടിയായി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: മനുസ്മൃതിയിലെ പുരുഷാധിപത്യത്തെ തകര്‍ക്കണമെന്ന് മഹാരാഷ്‌ട്രയിലെ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്ത് ഞെളിഞ്ഞ രാഹുല്‍ ഗാന്ധിക്ക് കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ സ്ത്രീവിരുദ്ധ പ്രസ്താവന തിരിച്ചടിയായി. പെണ്‍കുട്ടികള്‍ വീട്ടില്‍ അടച്ചിട്ടിരിക്കണമെന്ന കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ രാഹുല്‍ ഗാന്ധിയോ കേരളത്തിലെ മുഖ്യമന്ത്രി വി.ഡി. സതീശനോ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല.

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കാന്‍ ആവേശം കാട്ടുന്ന രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യ പ്രസ്താവനയെ എതിര്‍ക്കാന്‍ ഭയമാണ്. രാഹുല്‍ ഗാന്ധിയുടെ ഇരട്ടത്താപ്പാണ് ഇവിടെ കാണുന്നതെന്ന് ഷെഹ്സാദ് പൂനാവാല പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ മുഴക്കം സൃഷ്ടിക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധി ഇപ്പോള്‍ മൗനത്തിലാണെന്നും ഷെഹ്സാദ് പൂനവാല പരിഹസിചത്ചു. കാന്തപുരത്തിന്റെ പുരുഷാധിപത്യത്തിനെതിരെ ചെറുവിരലനക്കാന്‍ ഭയപ്പെടുകയാണ് രാഹുല്‍ ഗാന്ധി. ഹിന്ദുക്കളെ ആക്രമിക്കാന്‍ മാത്രമേ രാഹുല്‍ ഗാന്ധിയ്‌ക്കറിയൂ എന്നും ഷെഹ്സാദ് പൂനവാല പറഞ്ഞു.