Kerala

കാന്തപുരത്തെ വിമർശിക്കാൻ ആർജവമില്ലാതെ ആർഎസ്എസിനെ ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു: പികെ ശ്രീമതിക്കെതിരെ ശോഭ സുരേന്ദ്രൻ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: സ്ത്രീകളുടെ പൊതുരംഗപ്രവേശം നാശമുണ്ടാക്കുമെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിനെതിരെ സിപിഎം നേതാവ് പി.കെ. ശ്രീമതി ആർഎസ്എസിനെ കൂട്ടുപിടിച്ച് നടത്തിയ പ്രതികരണത്തിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ രംഗത്ത്. ആർഎസ്എസിനെക്കുറിച്ച് സംസാരിക്കും മുൻപ് അതിന്റെ ചരിത്രവും നിലപാടുകളും പഠിക്കുന്നത് നന്നായിരിക്കുമെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. കാന്തപുരത്തിന്റെ നിലപാടിനെതിരെ നേരിട്ട് സംസാരിക്കാൻ ആർജ്ജവമില്ലാത്തതുകൊണ്ടാണ് ശ്രീമതി ടീച്ചർ ആർഎസ്എസിനെ ചാരിനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.

അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ശ്രീമതി ടീച്ചറുടെ അറിവിലേക്കായി…
RSS-നെക്കുറിച്ച് സംസാരിക്കുമ്പോൾ, ആദ്യം അതിന്റെ ചരിത്രവും നിലപാടുകളും എന്താണെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും.
1936-ൽ സ്ത്രീകൾക്കായി രാഷ്‌ട്ര സേവികാ സമിതി രൂപീകരിച്ചുകൊണ്ട് സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തത്തിനും നേതൃത്വത്തിനും പ്രാധാന്യം നൽകിയ പ്രസ്ഥാനമാണ് RSS.
സ്ത്രീകളെ അടുക്കളയുടെ നാലുചുവരുകൾക്കുള്ളിൽ തളച്ചിടുക എന്നതല്ല, മറിച്ച് സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾക്ക് നേതൃത്വപരമായ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് RSS ന്റെ നിലപാട്..
ഇന്ന് ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനത്ത് ഒരു സ്ത്രീ എത്തിനിൽക്കുന്നതും, ബിജെപിയുടെ വിവിധ തലങ്ങളിൽ നിരവധി സ്ത്രീകൾ നേതൃസ്ഥാനങ്ങളിലേക്ക് ഉയർന്നുവന്നതിന്റെ പിന്നിൽ RSS ആണ്.
കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ, RSS-നെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നത്.

Recent Posts