
തിരുവനന്തപുരം: ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി. ഭക്ഷ്യവിതരണ വകുപ്പ് ഇക്കാര്യം അറിയിച്ചു.സെപ്തംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി മുതല്‍ ആരംഭിക്കും.
ജൂലായ്-ആഗസ്ത്-സെപതംബര്‍ പാദത്തില്‍, വൈദ്യുതി ഉള്ള വീടുകളിലെ AAY കാര്‍ഡിന് ആകെ ഒരു ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും.PHH, NPS, NPNS കാര്‍ഡുകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണ കിട്ടും. വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാര്‍ഡുകള്‍ക്ക് ആകെ 6 ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും.