Kerala

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി സി പി എമ്മുമായി തര്‍ക്കം നിലനില്‍ക്കെ സി പി ഐ കേരള സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍.പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനില്‍ വൈകിട്ട് 6 മണിക്ക് ആണ് യോഗം.ജനറല്‍ സെക്രട്ടറി ഡി രാജ പങ്കെടുക്കും.

കേരളത്തില്‍ നിന്നുള്ള കേന്ദ്ര നേതാക്കളും യോഗത്തില്‍ സംബന്ധിക്കും.കേരളത്തിലെ സിപിഎം- സിപിഐ ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് അടിയന്തിര യോഗം ചേരുന്നത്. സിപിഐ സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്.

തുടര്‍ച്ചയായി ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും അത് അംഗീകരിക്കാന്‍ സിപിഎം ഇതുവരെ തയാറായിട്ടില്ല. ഇതടക്കമുള്ള കാര്യങ്ങള്‍ ചൊവ്വാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ചചെയ്യും. നിലപാട് കൂടുതല്‍ കടുപ്പിക്കാനാണ് സിപിഐ നീക്കം.

Recent Posts