Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2026, 11:59 am IST
inKerala, Kollam

കൊല്ലം: ആഴക്കടലില്‍ മത്സ്യബന്ധനത്തിനിറങ്ങുന്ന കൊല്ലത്തെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ‘നഭ് മിത്ര’ ട്രാന്‍സ്പോണ്ടര്‍ പദ്ധതി ഇനിയും പൂര്‍ണതയിലെത്തിയില്ല. പദ്ധതി ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും എല്ലാ മത്സ്യബന്ധന യാനങ്ങളിലും ട്രാന്‍സ്പോണ്ടര്‍ സ്ഥാപിക്കാനാകാത്തത് കടലിലെ സുരക്ഷാ സംവിധാനങ്ങളെ ആശങ്കയിലാക്കുന്നു.

കാലാവസ്ഥ പെട്ടെന്ന് മാറുകയും കടല്‍ പ്രക്ഷുബ്ധമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൃത്യസമയത്ത് മുന്നറിയിപ്പ് ലഭിക്കാത്തത് ആഴക്കടലിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ അപകടസാധ്യതയാണ്.

കേരള തീരത്തുനിന്ന് ആഴക്കടലിലേക്ക് പോകുന്ന 12,000ത്തിലേറെ യാനങ്ങള്‍ ഉള്‍പ്പെടെ 15,684 യാനങ്ങളിലാണ് ട്രാന്‍സ്പോണ്ടര്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഇതുവരെ 10,570 ട്രാന്‍സ്പോണ്ടറുകള്‍ മാത്രമാണ് കൈമാറിയത്. ഇതില്‍ 8,915 ബോട്ടുകളില്‍ മാത്രമാണ് സ്ഥാപിക്കാനായത്. കൊല്ലം തീരത്തുനിന്ന് നീണ്ടകര, ശക്തികുളങ്ങര, തങ്കശേരി തുടങ്ങിയ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് നൂറുകണക്കിന് യാനങ്ങളാണ് ദിവസവും കടലിലിറങ്ങുന്നത്. ഇവരില്‍ വലിയൊരു വിഭാഗം ആഴക്കടല്‍ മത്സ്യബന്ധനത്തെയും ആശ്രയിക്കുന്നവരാണ്.

ട്രാന്‍സ്പോണ്ടറില്ല; വയര്‍ലെസും ‘സീ ഫോണും’ ആശ്രയം
ട്രാന്‍സ്പോണ്ടര്‍ സ്ഥാപിക്കാത്ത ബോട്ടുകള്‍ ഇപ്പോഴും വയര്‍ലെസ് സംവിധാനത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ചില മത്സ്യത്തൊഴിലാളികള്‍ സ്വന്തം നിലയില്‍ സാറ്റലൈറ്റ് ബന്ധമുള്ള ‘സീ ഫോണ്‍’ ഉപയോഗിക്കുന്നുണ്ട്. ആഴക്കടലില്‍നിന്ന് കരയിലേക്ക് ബന്ധപ്പെടാന്‍ ഇത് സഹായിക്കുമെങ്കിലും കരയില്‍നിന്ന് സീ ഫോണിലേക്ക് തിരിച്ചുവിളിക്കാന്‍ കഴിയില്ല.

കടലില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന സാഹചര്യത്തില്‍ എല്ലാ യാനങ്ങളിലും ‘നഭ് മിത്ര’ സംവിധാനം അടിയന്തരമായി സ്ഥാപിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. കൊല്ലം തീരത്തെ ആഴക്കടല്‍ മത്സ്യബന്ധന മേഖലയിലും പദ്ധതി പൂര്‍ണമായി നടപ്പാക്കുന്നത് ദുരന്തസാഹചര്യങ്ങളില്‍ നിര്‍ണായക സുരക്ഷാകവചമാകുമെന്നാണ് വിലയിരുത്തല്‍.

കടലില്‍ മണിക്കൂറുകള്‍; മുന്നറിയിപ്പ് നിര്‍ണായകം
കടലില്‍ കാലാവസ്ഥ മോശമായാല്‍ ബോട്ടുകള്‍ക്ക് കരയിലെത്താന്‍ മണിക്കൂറുകള്‍ വേണ്ടിവരും. ഈ സാഹചര്യത്തില്‍ ചുഴലിക്കാറ്റ്, ശക്തമായ കാറ്റ്, കടല്‍ക്ഷോഭം എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകള്‍ നേരത്തേ ലഭിക്കുന്നത് ജീവന്‍ രക്ഷിക്കാന്‍ നിര്‍ണായകമാണ്. ഐഎസ്ആര്‍ഒ വികസിപ്പിച്ച ട്രാന്‍സ്പോണ്ടര്‍ ‘നഭ് മിത്ര’ ആപ്പുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ബോട്ടിന്റെ സ്ഥാനം, സഞ്ചാരദിശ, വേഗത എന്നിവയ്‌ക്കൊപ്പം ചുഴലിക്കാറ്റിന്റെ സ്ഥാനം, കാറ്റിന്റെ വേഗത, കടല്‍സ്ഥിതി തുടങ്ങിയ വിവരങ്ങളും ഇതിലൂടെ ലഭിക്കും. മുന്നറിയിപ്പുകള്‍ ബോട്ടിലുള്ളവരുടെ മൊബൈല്‍ ഫോണുകളിലേക്കും എത്തും.

കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ട്രാന്‍സ്പോണ്ടറുകള്‍ സംസ്ഥാന ഫിഷറീസ് വകുപ്പാണ് ബോട്ടുകളില്‍ സ്ഥാപിക്കുന്നത്. ഐഎസ്ആര്‍ഒയില്‍നിന്ന് ചിപ്പുകള്‍ ലഭിക്കുന്നതിനനുസരിച്ചാണ് നടപടികള്‍ മുന്നോട്ടുപോകുന്നത്. സ്വകാര്യ ഏജന്‍സികള്‍ വഴിയാണ് ഹാര്‍ബറുകളില്‍ ബോട്ടുകളില്‍ ഉപകരണം സ്ഥാപിക്കുന്നത്. എന്നാല്‍ വിതരണം ചെയ്ത ഉപകരണങ്ങളുടെ മുഴുവന്‍ എണ്ണവും ബോട്ടുകളില്‍ എത്തിക്കാനായിട്ടില്ല.

Tags: FishingkollamNabhmitra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

Kollam

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

Kerala

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

Kerala

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.