Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2026, 07:00 am IST
inKerala

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്ന സിപിഎം കേന്ദ്രകമ്മിറ്റി നിലപാടിനെ പരസ്യമായി തള്ളി പറഞ്ഞ് പിബി അംഗം പിണറായി വിജയന്റെ നേതൃത്വത്തില്‍ വിശദീകരണപൊതുയോഗങ്ങള്‍. പാര്‍ട്ടിയാണ് ശരിയെന്നും വഴിതെറ്റി പോയവരെ പിന്തുണച്ച പൊതുസമൂഹത്തിനാണ് തെറ്റുപറ്റിയതെന്നുമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന വിശദീകരണ യോഗങ്ങളുടെ പൊതുസമീപനം. താന്‍ നയിക്കുന്ന നേതൃത്വത്തെ ന്യായീകരിക്കാന്‍ പിണറായി വിജയന്‍ എല്ലാക്കാലവും സ്വീകരിക്കുന്ന പൊതുസമീപനത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നീക്കമെന്നും പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ നയങ്ങളും സമീപനങ്ങളും ചൂണ്ടിക്കാട്ടിയവരെ അധിക്ഷേപിച്ച് പുകച്ചുചാടിക്കുകയായിരുന്നു സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവര്‍ വലിയ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു. ഇതോടെയാണ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി നടത്തിയ തെരഞ്ഞെടുപ്പ് അവലോകനത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ ഗുരുതര വീഴ്ച കണ്ടെത്തുകയും, കമ്മിറ്റിയുടെ നിഗമനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തത്. നേതാക്കളുടെ വീഴ്ചകളും പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യവും കേന്ദ്രകമ്മിറ്റി പരസ്യമാക്കിയിട്ടും വീഴ്ചകള്‍ സമ്മതിക്കാന്‍ പിണറായി തയാറല്ലെന്ന് വ്യക്തമാകുകയാണ്.

എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതും കെ.കെ ശൈലജയെ മണ്ഡലം മാറ്റി മത്സരിപ്പിച്ചതും നേതൃത്വത്തിന്റെ വീഴ്ചയെന്ന് കേന്ദ്രകമ്മിറ്റി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെയാകെ തള്ളിപ്പറഞ്ഞ് താന്‍ തന്നെയാണ് പാര്‍ട്ടിയുടെ അവസാന വാക്ക് എന്ന് തെളിയിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നതെന്നും അതിന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പിന്തുണ നല്‍കുന്നു എന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് ആഴത്തില്‍ വിശകലനം ചെയ്യാനും നടപടി സ്വീകരിക്കാനും സപ്തംബറില്‍ കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗം നടക്കാനിരിക്കെയാണ് പാര്‍ട്ടി നേതൃത്വത്തിന് വീഴ്ചകള്‍ സംഭവിച്ചതായി അംഗീകരിക്കില്ലെന്ന് പിണറായി വിജയന്‍ പരസ്യമായി വ്യക്തമാക്കുന്നത്.

വിശാല സംസ്ഥാന സമിതി യോഗത്തില്‍ ഏരിയ സെക്രട്ടറിമാരെ കൂടി ഉള്‍പ്പെടുത്തണമെന്ന് നേരത്തെ അഭിപ്രായം ഉയര്‍ന്നിരുന്നെങ്കിലും ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍ വരെയുള്ളവരെ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് സംസ്ഥാന നേതൃത്വം തീരുമാനം എടുത്തതും പിണറായിയെയും ഗോവിന്ദനെയും കടുത്ത വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷിക്കാനാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സിപിഎമ്മിന്റെ ഉറച്ച കോട്ടകളില്‍ വിള്ളലുകള്‍ വീണതോടെ കടുത്ത പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നത്. എന്നാല്‍ സ്വയം വിമര്‍ശനം നടത്താതെ പഴി മറ്റുള്ളവരില്‍ ചാരുക എന്ന തന്ത്രമാണ് പ്രതിപക്ഷ നേതാവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പയറ്റുന്നത്. സിപിഐക്കെതിരെ നിലപാട് പിണറായി വിജയന്‍ സ്വീകരിച്ചതും ഇതിന്റെ ഭാഗമാണ്. സിപിഐക്ക് എതിരെ സിപിഎം അണികളിലും നേതാക്കളിലും ഉള്ള കടുത്ത വിരോധം മുതലെടുത്ത്, പാര്‍ട്ടിക്ക് വേണ്ടി എക്കാലവും ശക്തമായ നിലപാട് സ്വീകരിക്കുന്നയാളാണ് താനെന്ന് ബോദ്ധ്യപ്പെടുത്തുക എന്ന അടവുനയവും ഇതിന് പിന്നിലുണ്ടെന്നാണ് ആക്ഷേപം.

Tags: Pinarayi VijayanCPM-CPI battleCPM Central Committee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Main Article

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

Kerala

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.