തിരുവനന്തപുരം: ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ ദേശീയ കായിക ദിനാചാരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും ആഘോഷിച്ചു. ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങ് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ ഉദ്ഘാടനം ചെയ്തു. ഡോ. രാജീവ് ജി.എസ്. അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരവികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കരമന അജിത്ത് വിശിഷ്ടാതിഥിയായി.
പ്രതിഭാ സംഗമവും കായിക താരങ്ങളെ ആദരിക്കല്‍ ചടങ്ങും നടന്നു. ഫയര്‍ ആം ഷൂട്ടിങ് വിഭാഗത്തിലെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭയായ അനഘ നാരായണന്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രമുഖ കായികതാരങ്ങളെ ചടങ്ങില്‍ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ക്രീഡാഭാരതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി.പ്രദീപ്കുമാര്‍, ജില്ലാ സെക്രട്ടറി രഞ്ജിത്ത്, കൗണ്‍സിലര്‍ ഹരികുമാര്‍, രതീഷ് എന്നിവര്‍ സംസാരിച്ചു.
















