പെരുമ്പാവൂർ : ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. അസം നൗഗോൺ ജാമുഗുരി ഇജാജുൾ ഇസ്ലാം (34), നൗഗോൺ സിമാലുഗുരി ഖൈറുൾ ഇസ്ലാം (28) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
മഴുവന്നൂർ വീട്ടൂർ ഭാഗത്ത് പുതുതായി പണികഴിപ്പിച്ച് വരുന്ന വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി ഇലക്ട്രിക് വയറിംഗ് ചെയ്തിരിക്കുന്ന 25000 രൂപ വിലവരുന്ന കോപ്പർ വയറുകളാണ് മോഷണം ചെയ്തത്. ഖൈറുൾ ഇസ്ലാം പെരുമ്പാവൂർ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പ്രതിയാണ്.
ഇൻസ്‌പെക്ടർ ടി. ദിലീഷ്, എസ്.ഐ പി.എച്ച്.അബ്ദുൾ ജബ്ബാർ, എ എസ് ഐ എ.ഐ.നാദിർഷ, എസ് സി പി ഒ മാരായ എം.ടി.രതീഷ്, ടി.എ.സിറാജ്, സി പി ഒ മാരായ എബി ഗോപാലൻ, സായോ ആന്റെണി, ഒ.എസ് ബിബിൻ രാജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
















