മലപ്പുറം: കൊണ്ടോട്ടി സബ് ആര്‍ ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും അഴിമതിയിലും മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമെന്ന് പിണറായിയുടെ ഫേസ്ബുക്ക് കുറിപ്പ്.
ഏജന്റുമാര്‍ മുഖേനയല്ലാതെ നേരിട്ട് ആര്‍.ടി ഓഫീസിനെ സമീപിച്ചു എന്നതും കൈക്കൂലി നല്‍കാന്‍ തയ്യാറായില്ല എന്നതുമാണ് ഷൗക്കത്തലി ചെയ്ത തെറ്റെന്ന് അദ്ദേഹം കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഏജന്റ് മാഫിയകള്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും സര്‍വ്വ സ്വാതന്ത്ര്യവും നല്‍കി സാധാരണക്കാരായ തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി.
എന്നാല്‍ പത്തുവര്‍ഷം ഇടതു പക്ഷം ഭരിച്ചിട്ടും ആര്‍ടി ഓഫീസുകളില്‍ ഏജന്റുമാരെ മുന്നില്‍ നിറുത്തി ഉദ്യോഗസ്ഥര്‍ നടത്തുന്ന കൊടിയ അഴിമതിയും കൈക്കൂലിയും ഇല്ലാതാക്കാന്‍ കഴിയാതിരുന്ന മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ഇതിനെതിരെ മുതലക്കണ്ണീര്‍ ഒഴുക്കുന്നതെന്ന വിമര്‍ശനവും ഇതോടൊപ്പം ഉയരുന്നു.
















