മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഗതാഗത മന്ത്രി ട്രാൻസ്‌പോർട്ട് കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് തേടി.
ഏജന്റുമാരെ ആശ്രയിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് ആർടി ഓഫീസിലെത്തിയതിനാലാണ് ഫിറ്റ്‌നസ് നിരന്തരം നിഷേധിച്ചതെന്ന് ഷൗക്കത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നു. മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പാണെന്ന ആരോപണം ഉയർന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
















