Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2026, 10:46 am IST
inKerala, India

കന്യാകുമാരി: വിവേകാനന്ദ കേന്ദ്രം, കന്യാകുമാരി അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു. ലാളിത്യവും സമർപ്പണവും നിറഞ്ഞ ജീവിതം നയിച്ച അദ്ദേഹം യഥാർത്ഥ കർമ്മയോഗിയായിരുന്നു. രാഷ്‌ട്രസേവനത്തിനായി ജീവിതം സമർപ്പിച്ച ബാലകൃഷ്ണൻജിയുടെ വിയോഗം വിവേകാനന്ദ കേന്ദ്രത്തിനും ദേശീയ സേവനരംഗത്തിനും വലിയ നഷ്ടമാണ്.

1937 മേയിൽ തൃശൂർ പഴയന്നൂരിലെ വെങ്ങാനെല്ലൂരിൽ ജനിച്ച ബാലകൃഷ്ണൻജി ചേലക്കര ഗവ. ഹൈസ്കൂൾ, തൃശൂർ കേരളവർമ്മ കോളേജ്, കോയമ്പത്തൂർ എയർഫോഴ്സ് അഡ്മിനിസ്ട്രേഷൻ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1957-ൽ ഇന്ത്യൻ വ്യോമസേനയിൽ ചേർന്ന അദ്ദേഹം 16 വർഷത്തോളം രാജ്യത്തിന്റെ വിവിധ അതിർത്തി മേഖലകളിൽ സേവനമനുഷ്ഠിച്ചു.

1973-ൽ വ്യോമസേനയിലെ ഉദ്യോഗം ഉപേക്ഷിച്ച് മാന്യ ശ്രീ. ഏകനാഥ് റാനഡെജിയുടെ ആഹ്വാനം സ്വീകരിച്ചാണ് വിവേകാനന്ദ കേന്ദ്രത്തിന്റെ ആദ്യ ബാച്ചിലെ ‘ജീവൻവ്രതി’യായി അദ്ദേഹം മാറിയത്. കുടുംബജീവിതം ഉപേക്ഷിച്ച് പൂർണസമയ രാഷ്‌ട്രസേവനത്തിനായി ജീവിതം സമർപ്പിച്ച അദ്ദേഹം തുടർന്ന് വിവേകാനന്ദ കേന്ദ്രത്തിന്റെ വിവിധ ചുമതലകൾ ഏറ്റെടുത്തു.

കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി അരുണാചൽ പ്രദേശിൽ സേവനമനുഷ്ഠിച്ച അദ്ദേഹം വനവാസി മേഖലകളിൽ വീടുവീടാന്തരം സഞ്ചരിച്ച് കുട്ടികളെ കണ്ടെത്തി വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. ഇതിലൂടെ ആ പ്രദേശത്തിന്റെ വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ മാറ്റം കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു.

സ്വാമി വിവേകാനന്ദന്റെ ഭാരത പരിക്രമയെ അനുസ്മരിപ്പിച്ച് കൽക്കട്ട മുതൽ കന്യാകുമാരി വരെ 347 ദിവസം കൊണ്ട് 22,000 കിലോമീറ്റർ സഞ്ചരിച്ച ചരിത്രയാത്രയുടെ മുഖ്യ സൂത്രധാരനുമായിരുന്നു ബാലകൃഷ്ണൻജി.

വിവേകാനന്ദ കേന്ദ്രത്തിന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ച അദ്ദേഹം കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും ദൗത്യങ്ങളും ലോകമെമ്പാടും എത്തിക്കുന്നതിനായി അഹോരാത്രം പ്രവർത്തിച്ചു. ഉന്നത പദവികൾ വഹിച്ചപ്പോഴും ലാളിത്യവും വിനയവും ജീവിതത്തിന്റെ മുഖമുദ്രയായി അദ്ദേഹം നിലനിർത്തി. അഖിലേന്ത്യാ പ്രസിഡന്റ് പോലുള്ള ഉന്നത പദവി വഹിച്ചിരുന്നപ്പോഴും സ്വന്തമായി ഒരു കാർ പോലും ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ ജീവിതം ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഉജ്ജ്വല മാതൃകയായിരുന്നു.

പി. പരമേശ്വർജിക്കുശേഷമാണ് ബാലകൃഷ്ണൻജി വിവേകാനന്ദ കേന്ദ്രത്തിന്റെ അധ്യക്ഷ പദവി ഏറ്റെടുത്തത്. പരമേശ്വർജിയുമായി അടുത്ത് പ്രവർത്തിച്ചിരുന്ന ബാലകൃഷ്ണൻജിക്ക് കേന്ദ്രത്തിന്റെ വളർച്ചയിലും സേവനപ്രവർത്തനങ്ങളുടെ വ്യാപനത്തിലും നിർണായക പങ്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ത്യാഗപൂർണ്ണമായ ജീവിതവും സേവനവും വരുംതലമുറകൾക്ക് എന്നും പ്രചോദനമായിരിക്കും.

Tags: KanyakumariVivekananda SmarakamA Balakrishnan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

Kerala

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

Kerala

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

പൊങ്കല്‍ ഉത്സവത്തിനായി റേഷന്‍ കടകള്‍ വഴി വിതരണത്തിന് എത്തിയ കരിമ്പ് ജില്ലാ കളക്ടര്‍ അഴകുമീന പരിശോധിക്കുന്നു
Kerala

പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് കന്യാകുമാരി ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Kerala

അഹിംസയുടെ സന്ദേശവുമായി കന്യാകുമാരിയിലെ ഗാന്ധി മണ്ഡപം; ഗാന്ധിജയന്തി ദിനത്തില്‍ സൂര്യകിരണങ്ങള്‍ പ്രതിമയില്‍ നേരിട്ട് പതിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.